വിശുദ്ധ കഅ്ബയിലെ കിസ്‌വയുടെ കഷ്ണങ്ങളും എപ്സ്റ്റീന്റെ കൊട്ടാരത്തിലെത്തിച്ചു; 'എപ്സ്റ്റീന്‍ ഫയലുകളില്‍' ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ | Epstein Files
റിയാദ്/വാഷിങ്ടണ്‍: ആഗോളതലത്തില്‍ വന്‍ വിവാദം സൃഷ്ടിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും മൊസാദ് ചാരനുമായ ജെഫ്രി എപ്സ്റ്റീനെ സംബന്ധിച്ച പുറത്തുവന്ന പുതിയ രേഖകള്‍ ഇസ്‌ലാമിക ലോകത്തെയും ഞെട്ടിക്കുന്നു. വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന സ്വര്‍ണ്ണനൂലുകള്‍ പാകിയ കറുത്ത പട്ടായ 'കിസ്‌വ'യുടെ മൂന്ന് കഷ്ണങ്ങള്‍ എപ്സ്റ്റീന് അമേരിക്കയിലേക്ക് അയച്ചുകൊടുത്തതായാണ് വെളിപ്പെടുത്തല്‍. പ്രമുഖ ഗള്‍ഫ് രാജ്യം കേന്ദ്രീകരിച്ചുള്ള ഉന്നത ബന്ധങ്ങള്‍ വഴിയാണ് ഈ കൈമാറ്റം നടന്നതെന്ന് 'എപ്സ്റ്റീന്‍ ഫയലുകള്‍' വ്യക്തമാക്കുന്നു.
2017 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന ഇമെയില്‍ സന്ദേശങ്ങളിലാണ് ഈ വിവരങ്ങളുള്ളത്. യുഎഇ സ്വദേശിനിയായ പ്രശസ്ത വനിതാ വ്യവസായി അസീസ അല്‍അഹമ്മദിയും അബ്ദുല്ല അല്‍ മാരിഅ് എന്നയാളും ചേര്‍ന്നാണ് ഈ നീക്കങ്ങള്‍ ഏകോപിപ്പിച്ചതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട്‌ചെയ്തു. സഊദി അറേബ്യയില്‍ നിന്ന് എയര്‍ ഫ്രൈറ്റ് വഴി ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇവ ഫ്‌ലോറിഡയിലേക്ക് അയച്ചത്. കസ്റ്റംസ് പരിശോധനകള്‍ ഒഴിവാക്കാന്‍ 'കലാസൃഷ്ടികള്‍' (Artworks) എന്ന വിഭാഗത്തിലാണ് ഇവ ഉള്‍പ്പെടുത്തിയത്.
എപ്സ്റ്റീന് ലഭിച്ച മൂന്ന് ഭാഗങ്ങള്‍:
* കഅ്ബയുടെ അകത്തളത്തില്‍ ഉപയോഗിച്ചിരുന്ന ഭാഗം.
* പുറംഭാഗത്തെ ആവരണമായി ഉപയോഗിച്ച കിസ്‌വയുടെ കഷ്ണം.
* കഅ്ബയില്‍ ഉപയോഗിക്കാന്‍ തയ്യാറാക്കിയതും എന്നാല്‍ ഉപയോഗിക്കാത്തതുമായ പുതിയ കഷ്ണം.
ഒരു കോടിയിലേറെ വിശ്വാസികള്‍ മുത്തമിട്ടത്
അസീസ അല്‍ അഹമ്മദി, എപ്സ്റ്റീന് അയച്ച ഇമെയിലില്‍ ഈ തുണിയുടെ പുണ്യം വിവരിക്കുന്നുണ്ട്. കുറഞ്ഞത് ഒരുകോടിയോളം മുസ്ലിംകള്‍ സ്പര്‍ശിച്ചതാണിത്. അവര്‍ തങ്ങളുടെ പ്രാര്‍ത്ഥനകളും കണ്ണീരും പ്രതീക്ഷകളും ഇതില്‍ സമര്‍പ്പിച്ചിട്ടുണ്ട്- എന്ന് ഇമെയിലില്‍ പറയുന്നു. ഒരു ലൈംഗിക കുറ്റവാളിയും, മൊസാജ് ചാരനുമായ വ്യക്തിക്ക് എന്തിനാണ് ഇത്രയും പവിത്രവും വിശുദ്ധവുമായ വസ്തുക്കള്‍ അയച്ചുകൊടുത്തതെന്നോ അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവമോ ഇപ്പോഴും ദുരൂഹമാണ്.
ദ്വീപിലെ നാശനഷ്ടങ്ങളും പുതിയ തമ്പും
2017ല്‍ എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപില്‍ ഇര്‍മ ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ അസീസ അല്‍അഹമ്മദി ആശങ്ക അറിയിച്ചിരുന്നു. ദ്വീപിലെ കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും അകത്തളം സുരക്ഷിതമാണെന്ന് എപ്സ്റ്റീന്റെ സെക്രട്ടറി മറുപടി നല്‍കി. ഇതിന് മറുപടിയായി 'പുതിയ തമ്പ് (ടെന്റ്) അയച്ചുതരാം' എന്ന് അസീസ വാഗ്ദാനം ചെയ്തതായും രേഖകള്‍ പറയുന്നു. എപ്സ്റ്റീന്റെ ദ്വീപില്‍ നടന്ന ക്രൂരമായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നോ എന്നത് വ്യക്തമല്ല.
ഇസ്‌ലാമിക ലോകം ഏറ്റവും പവിത്രമായി കാണുന്ന കിസ്‌വ, കൊടുംകുറ്റവാളിയുടെ കൈകളിലെത്തിയത് എങ്ങനെയെന്നത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്കും വഴിവെച്ചേക്കാം.
Latest information from the Epstein files leak include emails detailing the shipment of Kiswa, the sacred cloth on the Kaaba to convicted paedophile Jeffrey Epstein in the United States. The emails, that were dated February and March 2017, claim that an Gulf businesswoman Aziza Al-Ahmadi along with Abdullah Al-Maari organised the shipment of three pieces connected to the Kiswa – the black, gold-embroidered cloth that covers the Kaaba at the centre of Islam’s holiest site in Saudi Arabia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."