HOME
DETAILS

കിങ് ഫഹദ് കോസ്‌വേ ടോള്‍ നിരക്ക് വര്‍ധന 18 മുതല്‍; സ്ഥിരം യാത്രക്കാര്‍ക്ക് 40% വരെ ഇളവ്

  
Web Desk
February 03, 2026 | 4:57 AM

New Toll Rates and Discount Packages for King Fahd Causeway

ദമ്മാം: സഊദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിലെ (king fahd causeway) ടോള്‍ നിരക്കുകള്‍ ഈ മാസം 18 മുതല്‍ വര്‍ധിപ്പിക്കും. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ആശ്വാസമായി 40 ശതമാനം വരെ ഇളവ് ലഭിക്കുന്ന പുതിയ ടോള്‍ പാക്കേജുകളും കിങ് ഫഹദ് കോസ്‌വേ അതോറിറ്റി പ്രഖ്യാപിച്ചു. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം വര്‍ധിപ്പിക്കുന്നതിനുമാണ് നിരക്ക് പരിഷ്‌കരിക്കുന്നത്.

പുതിയ പാക്കേജുകള്‍

സ്ഥിരം യാത്രക്കാരെയും സന്ദര്‍ശകരെയും പരിഗണിച്ച് മൂന്ന് തരം പാക്കേജുകളാണ് അതോറിറ്റി അവതരിപ്പിച്ചിരിക്കുന്നത്.
* സ്ഥിരം യാത്രക്കാര്‍: ദിവസേനയോ കൃത്യമായ ഇടവേളകളിലോ യാത്ര ചെയ്യുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ പാക്കേജില്‍ 40 ശതമാനം വരെ ഇളവ് ലഭിക്കും. 850 റിയാലാണ് നിരക്ക്. ഒരു മാസമോ അല്ലെങ്കില്‍ 40 ക്രോസിംഗുകളോ (അങ്ങോട്ടും ഇങ്ങോട്ടും പ്രത്യേകം കണക്കാക്കും) ഏതാണോ ആദ്യം പൂര്‍ത്തിയാകുന്നത് അതുവരെയാണ് ഇതിന്റെ കാലാവധി.
* ഇടക്കിടെയുള്ള യാത്രക്കാര്‍: ടോള്‍ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുന്ന ഈ പാക്കേജിന് 1,120 റിയാലാണ് നിരക്ക്. ഒരു വര്‍ഷമോ 40 ക്രോസിംഗുകളോ ഏതാണോ ആദ്യം വരുന്നത് അതുവരെ ഇതിന് സാധുതയുണ്ടാകും.
* റൗണ്ട് ട്രിപ്പ് പാക്കേജ്: മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ ഇതില്‍ 15 ശതമാനം വരെ ഇളവ് ലഭിക്കും. 60 റിയാലാണ് വില. ആദ്യ യാത്ര മുതല്‍ ഒരാഴ്ചയോ അല്ലെങ്കില്‍ ഒരു റൗണ്ട് ട്രിപ്പോ ഏതാണോ ആദ്യം വരുന്നത് അതുവരെയാണ് കാലാവധി.

പരിഷ്‌കരിച്ച ടോള്‍ നിരക്കുകള്‍

2016ലാണ് നിരക്ക് 20ല്‍ നിന്ന് 25 ആയി ഉയര്‍ത്തിയത്. ഭിന്നശേഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് നിലവിലെ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്ര സുഗമമാക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി യാത്രക്കാര്‍ കോസ്‌വേയുടെ ഔദ്യോഗിക ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് അതോറിറ്റി നിര്‍ദ്ദേശിച്ചു. 1986 നവംബര്‍ 12ന് പ്രവര്‍ത്തനമാരംഭിച്ച കിങ് ഫഹദ് കോസ്‌വേ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സുപ്രധാന വ്യാപാരഗതാഗത പാതയാണ്.
ഫെബ്രുവരി 18 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്കുകള്‍ താഴെ പറയുന്നവയാണ്.

വാഹന വിഭാഗം പുതിയ നിരക്ക് (റിയാൽ)
കാറുകൾ, മോട്ടോർ സൈക്കിളുകൾ 35
മിനി ബസുകൾ 55
വലിയ ബസുകൾ 70
ട്രക്കുകൾ ടണ്ണിന് 7 റിയാൽ വീതം

English Summary: Starting February 18, toll rates for the King Fahd Causeway connecting Saudi Arabia and Bahrain will increase. To offset the impact, the King Fahd Causeway Authority (KFCA) has introduced new discount packages offering up to 40% off for frequent travelers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ സിദ്ധാന്തം തെറ്റല്ല; വൈഭവ് സൂര്യവംശിയുടെ പുറത്താകലിന് പിന്നാലെ ഇർഫാൻ പത്താന്റെ പോസ്റ്റ് വിവാദത്തിൽ

Cricket
  •  a day ago
No Image

'മാപ്പ് അര്‍ഹിക്കാത്ത കുറ്റം; കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ട്രംപിനെതിരായ വീഡിയോ; ഇറാന്‍ അനുകൂല ചാനല്‍ നീക്കം ചെയ്ത് യുട്യൂബ്

International
  •  a day ago
No Image

ജമ്മു കശ്മീരിൽ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിനെ കാണാതായി

National
  •  a day ago
No Image

കർഷകർ പ്രതിസന്ധിയിൽ; ഈ വർഷം കാലവർഷം കുറയും, എൽ നിനോ വില്ലനായേക്കുമെന്ന് ഐഎംഡി പ്രവചനം

National
  •  a day ago
No Image

സച്ചിനെ വീഴ്താനോരുങ്ങി ഇന്ത്യയുടെ വിസ്മയ ബാലൻ; ഇന്ത്യൻ കുപ്പായത്തിൽ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം ഉടൻ!

Cricket
  •  a day ago
No Image

തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അഗ്നിബാധ; തീ പടര്‍ന്നത് മരുന്നുകള്‍ സൂക്ഷിച്ച ഗോഡൗണില്‍, ആളുകളെ മാറ്റി

Kerala
  •  a day ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ മദ്യപിച്ച് ബഹളം; പ്രൊബേഷനറി എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

ആശാ ഭോസ്‌ലെക്ക് ആദരമർപ്പിച്ചു; പാകിസ്താൻ ചാനലിന് 'പണി' കിട്ടി! ഇന്ത്യൻ ഗാനങ്ങൾ കാണിച്ചതിന് നോട്ടീസ്

International
  •  a day ago
No Image

ഹോര്‍മുസില്‍ ഉപരോധം തുടരുന്നു; യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു, വീണ്ടും യുദ്ധഭീതി, ചര്‍ച്ചക്ക് തയ്യാറെന്ന് ഇറാന്‍ അറിയിച്ചതായി ട്രംപിന്റെ അവകാശ വാദം

International
  •  a day ago