HOME
DETAILS

മസ്‌കത്തില്‍ ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ സംയുക്ത മനുഷ്യാവകാശ സംവാദം

  
February 03, 2026 | 12:50 PM

oman eu joint human rights dialouge muscat

 

 

മസ്‌കത്ത്: മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്പര സഹകരണം ശക്തമാക്കുന്നതിനായി ഒമാനും യൂറോപ്യന്‍ യൂണിയനും സംയുക്ത മനുഷ്യാവകാശ സംവാദം മസ്‌കത്തില്‍ നടത്തി. ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ മനുഷ്യാവകാശ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നത്. നീതി, സമത്വം, നിയമത്തിന്റെ ആധിപത്യം തുടങ്ങിയ വിഷയങ്ങളിലും ഇരുവിഭാഗങ്ങളും അഭിപ്രായങ്ങള്‍ കൈമാറി.

ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഗ്ലോബല്‍ അഫയേഴ്‌സ് വിഭാഗം മേധാവി സാലിഹ് യഹ്യ അല്‍ മസ്‌കരിയാണ് ഒമാന്‍ സംഘത്തെ നയിച്ചത്. യൂറോപ്യന്‍ യൂണിയനെ പ്രതിനിധീകരിച്ച് യൂറോപ്യന്‍ എക്‌സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസിലെ അറേബ്യന്‍ പെനിന്‍സുല-ഇറാഖ് വിഭാഗം മേധാവി അന്ന മരിയ പങ്കെടുത്തു.

ഇത്തരം സംവാദങ്ങള്‍ തുടരുമെന്നും ഇതിലൂടെ ഒമാനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

 

Oman and the European Union held a joint human rights dialogue in Muscat, focusing on cooperation, justice, equality and international human rights standards.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  13 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  13 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  13 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  13 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  13 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  13 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  13 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  13 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  13 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  13 days ago