HOME
DETAILS

സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച; 74 സ്വകാര്യ സ്കൂളുകൾക്കെതിരെ നടപടിയുമായി സഊദി അറേബ്യ

  
February 06, 2026 | 3:02 PM

saudi education ministry cancels licenses 74 private schools safety violations

റിയാദ്: രാജ്യത്തെ വിവിധ നഗരങ്ങളിലായി പ്രവർത്തിക്കുന്ന 74 സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കി സഊദി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി നടത്തിയ പരിശോധനയിലാണ് ഈ തീരുമാനത്തിലെത്തിയത്.

സുരക്ഷയിൽ വീഴ്ച വരുത്തിയ, വിദ്യാഭ്യാസ നിലവാരത്തിൽ കുറവ് രേഖപ്പെടുത്തിയ, മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതെരെയാണ് നടപടി. പല സ്കൂളുകളും ലൈസൻസ് പുതുക്കുകയോ പരിഷ്കരിച്ച നിയമങ്ങൾ പാലിക്കുകയോ ചെയ്തിട്ടില്ലെന്ന ​ഗുരുതരമായ കുറ്റമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രവർത്തന ലൈസൻസിന് പുറമെ, സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ സർട്ടിഫിക്കറ്റും ഇല്ലാത്ത നിരവധി സ്കൂളുകളെയും കണ്ടെത്തിയിട്ടുണ്ട്.

നിയമലംഘനങ്ങൾ തിരുത്താൻ അവസരം നൽകിയിട്ടും അധികൃതർ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടി. സ്കൂളുകൾ പൂട്ടിയതിനെത്തുടർന്ന് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ ബദൽ സംവിധാനങ്ങളും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ലൈസൻസ് റദ്ദാക്കിയ 
സ്കൂളിലെ വിദ്യാർഥികൾക്ക് സർക്കാർ സ്കൂളുകളിലേക്ക് നേരിട്ട് മാറ്റം അനുവദിക്കും. മാതാപിതാക്കൾക്ക് താൽപ്പര്യമുള്ള മറ്റ് സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റാനുള്ള സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷയിലും പഠന നിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

Saudi Ministry of Education revokes licenses of 74 private schools for failing to meet safety standards and educational regulations. The ministry has ensured student transfers to alternative schools to avoid academic disruption.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ ജയത്തിലും ഗില്ലിന് നിരാശ; ഗുജറാത്ത് ക്യാപ്റ്റന് കിട്ടിയത് വമ്പൻ തിരിച്ചടി

Cricket
  •  7 days ago
No Image

അസമിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, 11 മണിയോടെ 38.92 ശതമാനം പോളിംഗ്

National
  •  7 days ago
No Image

ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യു.ഡി.എഫ് ചീഫ് ഏജന്റ് പിടിയില്‍

Kerala
  •  7 days ago
No Image

പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തി; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala
  •  7 days ago
No Image

കെ.എം മാണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട്

Kerala
  •  7 days ago
No Image

നാല്‍പത് ദിവസത്തിന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കുവിളി മുഴങ്ങി

International
  •  7 days ago
No Image

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും; കറുത്ത വസ്ത്രം ധരിച്ച് ബുത്തിലെത്തി ചാണ്ടി ഉമ്മന്‍, പ്രതിഷേധമെന്ന് പ്രതികരണം

Kerala
  •  7 days ago
No Image

പിഎസ്ജിക്കൊപ്പം മെസിക്കും നെയ്മറിനും സാധിക്കാത്തത്; അമ്പരിപ്പിച്ച് സൂപ്പർതാരം

Football
  •  7 days ago
No Image

അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനിൽ കുംബ്ലെ

Cricket
  •  7 days ago
No Image

ഇടടാ താഴെ, ദാ ഇത് കഴിക്ക്!' സോപ്പ് തിന്നാന്‍ നോക്കിയ കുരങ്ങന് അമ്മയുടെ 'ക്ലാസ്'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറല്‍ വിഡിയോ

National
  •  7 days ago