HOME
DETAILS

സ്ത്രീ ശാക്തീകരണത്തിന് 3000 ബില്യൺ റിയാലിന്റെ നിക്ഷേപം; കരുത്താർജിച്ച് 'സഊദി വനിതാ ലീഡേഴ്സ് നെറ്റ്‌വർക്ക്'

  
February 06, 2026 | 2:29 PM

saudi women leaders network empowerment investment 30 billion

റിയാദ്: സഊദി അറേബ്യയിലെ തൊഴിൽ വിപണിയിൽ വനിതകളെ ശാക്തീകരിക്കുന്നതിനായി 3000 ബില്യൺ റിയാലിലധികം നിക്ഷേപവുമായി 'സഊദി വനിതാ ലീഡേഴ്സ് നെറ്റ്‌വർക്ക്'. റിയാദിൽ സമാപിച്ച സഊദി മീഡിയ ഫോറത്തിൽ 'വനിതാ നേതാക്കൾ ഭാവി രൂപപ്പെടുത്തുന്നു' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ചെയർപേഴ്സൺ അമീറ അൽ തവീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 220 അംഗങ്ങളുള്ള ശൃംഖലയാണ് 'സഊദി വനിതാ ലീഡേഴ്സ് നെറ്റ്‌വർക്ക്'. സ്ത്രീ സുരക്ഷ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾ നിലവിൽ നേരിടുന്ന പ്രതിസന്ധികളെയും അവർ തുറന്നു പറഞ്ഞു.

പല കമ്പനികളുടെയും ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇന്നും സ്ത്രീ പ്രാതിനിധ്യം കുറവാണെന്നും അവർ ചൂണ്ടിക്കാട്ടി. സഊദിയിലെ സ്ത്രീ ശാക്തീകരണം വെറും അവസരങ്ങൾ നൽകുന്നതിൽ ഒതുങ്ങുന്നില്ലെന്നും അത് നേട്ടങ്ങളിൽ അധിഷ്ഠിതമാണെന്നും ഫാമിലി അഫയേഴ്സ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മൈമൂന അൽ ഖലീൽ പറഞ്ഞു.

വിഷൻ 2030 സ്ത്രീകൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും വനിതകളെ തൊഴിൽ മേഖലയിലെ അവിഭാജ്യ പങ്കാളികളായാണ് കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പുരുഷന്മാർ കൂടി നൽകുന്ന പങ്കാളിത്തത്തിലൂടെയാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്ന് MBC അക്കാദമി സി.ഇ.ഒയായ  സൈനബ് അബു അൽസാം കൂട്ടിച്ചേർത്തു. കുടുംബം, മാധ്യമങ്ങൾ, വിദ്യാഭ്യാസം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള നിരവധി പദ്ധതികളിലൂടെ മാത്രമേ ശാക്തീകരണം കൈവരിക്കാൻ സാധ്യമാകുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. 

Ameerah Altaweel announced that the Saudi Women Leaders Network is investing over SR30 billion to empower women in the labor market, highlighting their role in Vision 2030 during the Saudi Media Forum.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പെരിങ്ങളത്ത് വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടുമരണം

Kerala
  •  12 days ago
No Image

നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാട്ടി; പികെ ശശിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് 

Kerala
  •  12 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാഖിന് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ഇറാൻ

International
  •  12 days ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനവുമായി അസം മുഖ്യമന്ത്രി

National
  •  12 days ago
No Image

ഇന്ത്യൻ ഹോക്കിയിൽ വീണ്ടും 'മീ ടൂ' വിവാദം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം‌

National
  •  12 days ago
No Image

ബാറിലെ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു; കൊല്ലം കടയ്ക്കലില്‍ യുവാവിന് ദാരുണാന്ത്യം 

Kerala
  •  12 days ago
No Image

ഗ്യാസ് കിട്ടാനില്ല; വിലയാണെങ്കില്‍ കുത്തനെ കൂട്ടി; ഹൈദരാബാദില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഓട്ടോ ഡ്രൈവറുടെ പ്രതിഷേധം 

National
  •  12 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കണം: ഇറാനെതിരെ 48 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

International
  •  12 days ago
No Image

ബുഷെഹറിൽ ആണവ ഭീഷണി: ജീവനക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച് റഷ്യ; ഇറാനിൽ ആശങ്കയേറുന്നു

International
  •  12 days ago
No Image

ഇടിവെട്ടി മഴപെയ്യും; ആറാം തീയതിവരെ ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ് 

Kerala
  •  12 days ago