HOME
DETAILS

ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യു.ഡി.എഫ് ചീഫ് ഏജന്റ് പിടിയില്‍

  
Web Desk
April 09, 2026 | 7:34 AM

hidden-camera-glasses-polling-booth-udf-chief-agent-held

ഉദുമ: ഒളികാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്റ് പിടിയില്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റും അഭിഭാഷകനുമായ ബി.എം. ജമാലാണ് പിടിയിലായത്. വോട്ടെടുപ്പ് നടക്കുന്നതിനിടെ വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. 

ബേക്കല്‍ ഇസ്‌ലാമിക് എ.എല്‍.പി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം. ചീഫ് ഏജന്റിന്റെ കണ്ണട പൊലിസ് പിടിച്ചെടുത്തു.

ജമാല്‍ ധരിച്ച കണ്ണടയില്‍ കാമറയുണ്ടെന്ന് ശ്രദ്ധയില്‍പെട്ട എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെത്തുടര്‍ന്ന് ബൂത്തില്‍ നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. 

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ പിന്നീടുണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.

 

A UDF chief polling agent was taken into custody after arriving at a polling booth wearing glasses fitted with a hidden camera. The incident raised serious concerns over election violations and voter privacy. Authorities intervened promptly, and further investigation is underway to determine the intent and possible breaches of election rules.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ ജയത്തിലും ഗില്ലിന് നിരാശ; ഗുജറാത്ത് ക്യാപ്റ്റന് കിട്ടിയത് വമ്പൻ തിരിച്ചടി

Cricket
  •  2 hours ago
No Image

അസമിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, 11 മണിയോടെ 38.92 ശതമാനം പോളിംഗ്

National
  •  2 hours ago
No Image

പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തി; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala
  •  3 hours ago
No Image

കെ.എം മാണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട്

Kerala
  •  3 hours ago
No Image

നാല്‍പത് ദിവസത്തിന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കുവിളി മുഴങ്ങി

International
  •  3 hours ago
No Image

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും; കറുത്ത വസ്ത്രം ധരിച്ച് ബുത്തിലെത്തി ചാണ്ടി ഉമ്മന്‍, പ്രതിഷേധമെന്ന് പ്രതികരണം

Kerala
  •  3 hours ago
No Image

പിഎസ്ജിക്കൊപ്പം മെസിക്കും നെയ്മറിനും സാധിക്കാത്തത്; അമ്പരിപ്പിച്ച് സൂപ്പർതാരം

Football
  •  3 hours ago
No Image

അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനിൽ കുംബ്ലെ

Cricket
  •  4 hours ago
No Image

ഇടടാ താഴെ, ദാ ഇത് കഴിക്ക്!' സോപ്പ് തിന്നാന്‍ നോക്കിയ കുരങ്ങന് അമ്മയുടെ 'ക്ലാസ്'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറല്‍ വിഡിയോ

National
  •  5 hours ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വീണ്ടും ഇസ്‌റാഈല്‍;  ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ജസീറ റിപ്പോര്‍ട്ടര്‍ മുഹമ്മദ് വിശാഹ് കൊല്ലപ്പെട്ടു

International
  •  5 hours ago