HOME
DETAILS

കളി കാര്യമായി; തൂങ്ങി മരിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കുന്നതിനിടെ 27 കാരിക്ക് ദാരുണാന്ത്യം

  
Web Desk
February 07, 2026 | 9:02 AM

woman dies while filming reel in uttar pradesh tragic accident reported

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടമരണങ്ങള്‍ സാധാരണമാണ്. ട്രെയിന്‍ വരുമ്പോള്‍ ഉയരമുളള സ്ഥലങ്ങളില്‍ നിന്ന് വീണ് ഓടുന്ന വാഹനത്തിന് മുന്നില്‍...ഇങ്ങനെ സോഷ്യല്‍ മീഡിയയിലെ ലൈക്കിനും ഷെയറിനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ജീവന്‍ വരെ നഷ്ടമായ നിരവധി സംഭവങ്ങള്‍. 

ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ ഒരു യുവതി ഒരു വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 27കാരിയായ മോഹിനിയാണ് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മരിച്ചത്. 

സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നതിങ്ങനെ
തൂങ്ങിമരണമാണ് ഇവര്‍ ചിതിരീകരിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ വീഡിയോ എടുക്കാന്‍ പാകത്തില്‍ സെറ്റ് ചെയ്ത് കഴുത്തില്‍ കുരുക്ക് കെട്ടി ഒരു സ്റ്റൂളില്‍ കയറി നില്‍ക്കുകയായിരുന്നു. അതിനിടെ സ്റ്റൂള്‍ അബദ്ധത്തില്‍ തട്ടിപ്പോയി അവരുടെ കവുത്തില്‍ കുരുക്ക് മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു. 

മോഹിനിയുടെ നാല് വയസ്സുള്ള മകളാണ് സംഭവം ആദ്യം കാണുന്നത്. മുറിയിലേക്ക് കയറിയ കുട്ടി അമ്മയുടെ സ്ഥിതി കണ്ട് സഹായത്തിനായി നിലവിളിച്ചു. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. ഉടന്‍ വിവരം പൊലിസില്‍ അറിയിച്ചു. 

വിവരം ലഭിച്ചയുടന്‍ പൊലിസ് സ്ഥലത്തെത്തി മൃതദേഹം കുരുക്കില്‍ നിന്ന് താഴെയിറക്കി കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കേസ് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ഒരു റീല്‍ ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച ഒരു അപകടമാണെന്നാണ്- പൊലിസ് വ്യക്തമാക്കി.

a 27 year old woman died in uttar pradesh’s banda district after a tragic accident while filming a social media reel, with police confirming it as an accidental death during video recording.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  18 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  18 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  18 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  18 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  18 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  18 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  18 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  18 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  18 days ago