HOME
DETAILS

വളണ്ടിയർമാരുമായി സംവദിച്ച് എസ്.പി; ഒരുക്കിയത് വൻക്രമീകരണം

  
Web Desk
February 08, 2026 | 2:19 AM

SP interacts with volunteers grand arrangements made

കുണിയ: സമസ്ത ശതാബ്ദി മഹാ സമ്മേളനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സംബന്ധിച്ച് വളണ്ടിയർമാരുമായി സംവദിച്ച് ഉന്നത പൊലിസ് ഉദ്യോഗസ്ഥർ. എസ്.പി വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പിമാർ ഉൾപ്പടെയുള്ള സംഘമാണ് സമ്മേളനത്തിന് മുന്നോടിയായി വളണ്ടിയർമാരെ കാണാനെത്തിയത്. 

ഗതാഗത നിയന്ത്രണം, പാർക്കിങ്, ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ വളണ്ടിയർമാർക്ക് വിശദീകരിച്ചു നൽകി. പാർക്കിങ് ക്രമീകരണങ്ങളെയും പരിചയപ്പെടുത്തി. അടിയന്തിര ഘട്ടങ്ങളെ നേരിടാനുള്ള നിർദേശങ്ങളും തിരക്ക് നിയന്ത്രിക്കാനുള്ള മാർഗങ്ങളും വളണ്ടിയർമാർക്ക് നൽകി. സമസ്ത മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ, വളണ്ടിയർ ക്യാപ്റ്റൻ ഒ.പി.എം അഷ്‌റഫ്, വിഖായ സംസ്ഥാന ചെയർമാൻ മുഹ്‍യുദ്ധീൻ കുട്ടി യമാനി, കൺവീനർ റഷീദ് ഫൈസി കാളികാവ്, വൈസ് ചെയർമാൻ ഷാരിഖ് ആലപ്പുഴ, സുബൈർ ദാരിമി, റഷീദ് ബെളിഞ്ചം സംസാരിച്ചു. സമ്മേളനം വിജയപ്പിക്കുന്നതിന് പൊലിസിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും എസ്.പി വാഗ്ദാനം ചെയ്തു. സമാപനത്തിനെത്തുന്ന പ്രവർത്തകർ അംഗശുദ്ധിവരുത്തി നിസ്കരിക്കുന്നതിനുള്ള സംവിധാനം കരുതണമെന്ന് സംഘാടക സമിതി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസില്‍ മുസ്‌ലിം വിരുദ്ധ പ്രതിഷേധം;  സൊഹ്റാന്‍ മംദാനിയുടെ വീടിന് നേരെ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു

International
  •  8 days ago
No Image

'തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി അവിടെയെത്തി, അതാണ് കാണേണ്ടത്, ഇതോടെ ടൗണ്‍ഷിപ്പ് പദ്ധതി കൂടുതല്‍ ശ്രദ്ധ നേടി'; സൈബര്‍ ആക്രമണത്തെ തള്ളി മന്ത്രി പി. രാജീവ്

Kerala
  •  8 days ago
No Image

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുവാക്കളെ കൈയിലെടുക്കാൻ മമത; പത്താം ക്ലാസ് പാസായ തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1,500 രൂപ വീതം

National
  •  8 days ago
No Image

മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  8 days ago
No Image

അഞ്ച് ഏക്കർ ഫാമിൽ ബിജെപി നേതാവിന്റെ കറുപ്പ് കൃഷി; പൊലിസ് പിടിയിലായതോടെ പുറത്താക്കി പാർട്ടി

National
  •  8 days ago
No Image

ഓസ്‌ലോയെ നടുക്കി യുഎസ് എംബസിയിൽ സ്ഫോടനം; അന്വേഷണം ആരംഭിച്ചു: ആളപായമില്ല

International
  •  8 days ago
No Image

യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസവുമായി എയർ ഇന്ത്യ; യുഎഇയിലെ ഏത് വിമാനത്താവളത്തിൽ നിന്നും സൗജന്യമായി റീബുക്ക് ചെയ്യാം

uae
  •  8 days ago
No Image

ബഹ്റൈനിൽ വീണ്ടും ഇറാൻ മിസൈൽ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്, സർവകലാശാലാ കെട്ടിടം തകർന്നു

bahrain
  •  8 days ago
No Image

ഇറാനിലെ എണ്ണ സംഭരണ ശാലകള്‍ക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം; വന്‍ തീപിടുത്തം, കനത്ത പുക

International
  •  8 days ago
No Image

യുഎഇയെ എളുപ്പത്തിൽ കീഴടക്കാനാകില്ല: തങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്; ഇറാന് മുന്നറിയിപ്പുമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  8 days ago