HOME
DETAILS

അസം മുഖ്യമന്ത്രിയുടെ വിദ്വേഷ പ്രസംഗം: ഹൈക്കോടതി ഇടപെടല്‍ തേടി പ്രമുഖര്‍

  
February 08, 2026 | 2:25 AM

Assam Chief Ministers hate speech Prominent figures seek High Court intervention

ഗുവാഹതി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തുടര്‍ച്ചയായി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ സ്വമേധയാ  കേസെടുക്കണമെന്നാവശ്യപ്പെട്ട് നാല്‍പ്പതിലധികം പൗരപ്രമുഖര്‍ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നുവെന്നും പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് അധിക്ഷേപങ്ങള്‍ ചൊരിയുന്നുവെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് അശുതോഷ് കുമാറിന് കത്ത് നല്‍കി.

ബംഗാള്‍ വംശജരായ മുസ്ലിംകളെ (മിയ വിഭാഗം) ലക്ഷ്യമിട്ട് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്കും മാന്യമായി ജീവിക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് കത്തില്‍ പറയുന്നു.

മിയ വിഭാഗക്കാര്‍ക്ക് അവരുടെ തൊഴിലിന് അര്‍ഹമായ കൂലി നല്‍കരുതെന്നും അവരെ പ്രയാസപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വോട്ടര്‍പട്ടിക പുതുക്കുന്ന വേളയില്‍ പ്രത്യേക വിഭാഗത്തിന്റെ വോട്ടുകള്‍ ഒഴിവാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത് ഭരണഘടനാ ലംഘനമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി ഇതിലൂടെ നടത്തിയിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ സുപ്രിംകോടതിയുടെ ഉത്തരവുകള്‍ അസമില്‍ ലംഘിക്കപ്പെടുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നു.

പ്രമുഖ പണ്ഡിതന്‍ ഡോ. ഹിരേന്‍ ഗൊഹൈന്‍, മുന്‍ അസം ഡി.ജി.പി ഹരേകൃഷ്ണ ഡേക്ക, ഗുവാഹത്തി മുന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മേനംപറമ്പില്‍, രാജ്യസഭാ എം.പി അജിത് കുമാര്‍ ഭൂയാന്‍ എന്നിവരുള്‍പ്പെടെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരും മുതിര്‍ന്ന പത്രപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമായ 43 പ്രമുഖരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  14 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  14 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  14 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  14 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  14 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  14 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  14 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  14 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  14 days ago