സമന്വയ വിദ്യാഭ്യാസത്തിലൂടെ സമുദായത്തെ ഉയർത്തി: അഡ്വ. ഹാരിസ് ബീരാൻ എം.പി
കുണിയ: എണ്ണത്തിൽ കൂടുതൽ പറയാമെങ്കിലും അധികാര കേന്ദ്രങ്ങളിൽ അടക്കം രാജ്യത്ത് മുസ്‍ലിം സമുദായം ഏറെ പിന്നിലാണെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി. നാഷനൽ എജ്യുക്കേഷൻ കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും മുസ്‍ലിംകൾ ഉണ്ടെങ്കിലും കേരളത്തിലേത് പോലെ അവർക്ക് വിദ്യാഭ്യാസപരമായ ഉയർച്ച ഉണ്ടാവുന്നില്ല. അവർക്ക് ഒരുമിച്ച് നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിൽ. എന്നാൽ കേരളത്തിൽ സമന്വയ വിദ്യാഭ്യാസമെന്ന അത്ഭുതം കാട്ടി സമസ്ത നടത്തിയ മുന്നേറ്റങ്ങൾ ഇവിടുത്തെ മുസ്‍ലിം സമുദായത്തെ വിദ്യാഭ്യാസ മേഖലയിൽ ഉയർത്തി.
ഇതേ പാത നമ്മുടെ മറ്റു സംസ്ഥാനങ്ങളിലേക്കും ഒരുക്കാനുള്ള സമസ്തയുടെ തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. രാജ്യത്ത് സർക്കാർ സർവിസുകളിൽ അടക്കം നമുക്ക് മുന്നേറ്റം ഉണ്ടാകേണ്ടതുണ്ട്. അതിന് സമസ്ത നടത്തുന്ന ഈ കാൽവെപ്പുകൾ സഹായകമാവും. ഒരുമിച്ച് മുന്നേറിയാൽ എല്ലാം നമുക്ക് എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കുമെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."