HOME
DETAILS

മഹാക്യാംപിന് ചരിത്രസമാപ്തി; സംഗമിച്ചത് 33,313 പേർ

  
February 09, 2026 | 2:35 AM

Mahacamp reaches historic conclusion 33313 people gathered

കുണിയ: ആദർശ വെൺമയുടെ നറുനിലാവ് പരന്നൊഴുകിയ കാലത്തെ സ്മരിച്ചും അവരുടെ കാൽപാടുകൾ സമ്മാനിച്ച സുകൃതങ്ങളിലൂടെ പുതുപ്രയാണത്തിലേക്ക് ഊർജം നേടിയും സമസ്ത ശതാബ്ദി സമ്മേളനത്തിന്റെ മഹാക്യാംപിന് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ചരിത്രസമാപ്തി. നൂറ്റാണ്ടിന്റ പ്രഭപരത്തിയ പണ്ഡിത പ്രസ്ഥാനത്തിന്റെ നൂറാം ആഘോഷത്തിനു കൊടിയുയർന്ന ബുധനാഴ്ച വൈകീട്ട് മുതൽ 10,313 പേരുടെ സംഗമമമൊരുക്കിയാണ് ശതാബ്ദി ക്യാംപ് നഗരി സജീവമായത്.

ധാർമിക സഞ്ചാരപഥങ്ങളിലേക്ക് സംസ്‌കരണത്തിന്റെ പ്രസരിപ്പ് തീർക്കാൻ സമസ്ത സമർപ്പിക്കുന്ന നാസ്വിഹുമാരുടെ രണ്ടു ദിവസത്തെ ഒത്തുചേരലിനു ശേഷം വെള്ളിയാഴ്ച വൈകീട്ടോടെ 33,313 പേരുടെ മഹാക്യാംപിന് തുടക്കമായി. രണ്ടു രാവും മൂന്നും പകലും നിറഞ്ഞുനിന്ന ക്യാംപ് നഗരി ജനസഞ്ചയം തീർത്തപ്പോൾ, അറിവിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. സംഘബോധത്തിന്റെ കരുത്തും അതു തീർത്ത വിസ്മയകരമായ അച്ചടക്കവും സംഘാടനത്തിലെ ശാസ്ത്രീയതയും സമന്വയിച്ച മഹാക്യാംപ് രാജ്യ ചരിത്രത്തിലെ പുതിയ ഒരേടായി മാറി. അഞ്ചു ദിനങ്ങളിലായി 23 പഠന വിഷയങ്ങളിൽ സമ്മേളന നഗരി ജ്ഞാനസമൃദ്ധമായ വിരുന്നൊരുക്കി. സാമൂഹിക നിർമിതിയുടെ പരിശീലന കളരിയായ നാസ്വിഹ് ക്യാംപ് ഏഴ് വിഷയങ്ങളിൽ പഠനവും അഞ്ച് ഉദ്‌ബോധനങ്ങളും അതിഥികളുടെ സംസാരങ്ങളും കൊണ്ട് ധന്യമായി. 
വെള്ളിയാഴ്ച ആരംഭിച്ച ജനറൽ ക്യാംപിൽ അതിഥികളുടെ പ്രഭാഷണങ്ങൾ, 13 വിഷയങ്ങളിൽ പഠനം, 8 ഉദ്‌ബോധനങ്ങൾ, മദ്ഹുറസൂൽ മജ്‌ലിസ്, ആത്മീയ സമ്മേളനം, പ്രാർഥനാ സദസ് എന്നിവ നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  10 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  10 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  10 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  10 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  10 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  10 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  10 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  10 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  10 days ago