HOME
DETAILS

യു.ടി.എസ് ആപ്പ് ഈ മാസം കൂടി മാത്രം; റെയിൽവേ സേവനങ്ങൾക്ക് ഇനി 'റെയിൽ വൺ' ആപ്പ്

  
February 11, 2026 | 3:47 AM

UTS app only this month Rail One app now available for railway services

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ യാത്രാ സേവനങ്ങൾ ഇനി മുതൽ 'റെയിൽ വൺ' എന്ന ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നു. നിലവിൽ ഉപയോഗത്തിലുള്ള യു.ടി.എസ് ആപ്പ് മാർച്ച് ഒന്ന് മുതൽ പൂർണമായും പ്രവർത്തനരഹിതമാകുമെന്ന് പാസഞ്ചർ മാർക്കറ്റിങ് ചീഫ് കൊമേഴ്‌സ്യൽ മാനേജരുടെ ഓഫിസ് അറിയിച്ചു.

റെയിൽവേയുടെ ഐ.ടി വിഭാഗമായ ക്രിസ് (CRIS) ആണ് പുതിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നത്.പുതിയ പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി യു.ടി.എസ് ആപ്പിലെ സീസൺ ടിക്കറ്റ് ബുക്കിങ്, പുതുക്കൽ, പുതിയ രജിസ്‌ട്രേഷൻ എന്നിവ ഇതിനകം നിർത്തിവെച്ചു. 
ആപ്പിന്റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്കോ അപ്‌ഡേറ്റ് ചെയ്യുന്നവർക്കോ ഇനി മുതൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനോ ആർ-വാലറ്റ് റീചാർജ് ചെയ്യാനോ സാധിക്കില്ല. മാർച്ച് ഒന്നോടെ യു.ടി.എസ് സംവിധാനം പൂർണമായും റെയിൽ വണ്ണിലേക്ക് ലയിക്കും.

യു.ടി.എസ് ആപ്പ് നിർത്തലാക്കിയാലും ഉപയോക്താക്കളുടെ ആർ-വാലറ്റിലുള്ള തുക നഷ്ടപ്പെടില്ലെന്ന് റെയിൽവേ ഉറപ്പുനൽകുന്നു. യാത്രക്കാർക്ക് നിലവിലെ ബാലൻസ് പുതിയ 'റെയിൽ വൺ' ആപ്പിലും തുടർന്ന് ഉപയോഗിക്കാൻ സാധിക്കും. യു.പി.ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ് എന്നിവ വഴി ഇതിൽ സുരക്ഷിതമായി ഇടപാടുകൾ നടത്താം. റിസർവ്ഡ്, അൺറിസർവ്ഡ്, സീസൺ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ഇനി മുതൽ റെയിൽ വൺ വഴി ഒറ്റയടിക്ക് ബുക്ക് ചെയ്യാം. ഇതിന് പുറമെ ട്രെയിനുകളുടെ ലൈവ് സ്റ്റാറ്റസ്, സമയക്രമം, പ്ലാറ്റ്‌ഫോം വിവരങ്ങൾ, കോച്ച് പൊസിഷൻ എന്നിവ അറിയാനും പി.എൻ.ആർ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

bahrain
  •  a day ago
No Image

ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് ഐപിഎൽ നഷ്ടമായേക്കും?  

Cricket
  •  a day ago
No Image

സഹചാരി ഫണ്ട് ശേഖരണം നാല് കോടിയിലേക്ക്; ഇരുപത്തൊമ്പതാം രാവിൽ പ്രാർത്ഥനാ സദസ്സ്

Kerala
  •  a day ago
No Image

അനുവാദമില്ലാതെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; യുവതിക്ക് 50,000 ദിർഹം പിഴ ചുമത്തി അബു​ദബി കോടതി

uae
  •  a day ago
No Image

പെട്രോള്‍, ഡീസല്‍ എന്നിവ കണ്ടയ്നറുകളില്‍ വാങ്ങരുത്, പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി  കേന്ദ്രം

National
  •  a day ago
No Image

സുരക്ഷാ ഭീഷണി ഉയർത്തി വാഹനങ്ങളിലെ അമിതശബ്ദം; 251 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 100കോടി രൂപ ഇനാം പ്രഖ്യാപിച്ച് യു.എസ്

International
  •  a day ago
No Image

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

National
  •  a day ago
No Image

ഫുജൈറയിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം

uae
  •  a day ago
No Image

പൂജാരി ചമഞ്ഞ് തട്ടിപ്പ്; മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞു

Kerala
  •  a day ago