HOME
DETAILS

'തൊഴിലാളികളും കര്‍ഷകരും തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയിരിക്കുകയാണ്, മോദിജി ഇനിയെങ്കിലും ഇത് ശ്രദ്ധിക്കുമോ' ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

  
Web Desk
February 12, 2026 | 7:48 AM

rahul gandhi supports national strike says workers and farmers are on the streets for their rights will pm modi respond

ന്യൂഡല്‍ഹി: ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരും തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. തന്റെ എക്‌സ് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. നാല് ലേബര്‍ കോഡുകള്‍ തങ്ങളുടെ അവകാശത്തെ ഹനിക്കുമോയെന്ന് തൊഴിലാളികള്‍ ഭയപ്പെടുന്നു. വ്യാപാര കരാര്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെ ദോഷകരമായി ബാധിക്കുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു. ഈ ആശങ്കകള്‍ക്കെല്ലാം പ്രധാനമന്ത്രി മറുപടി പറയുമോ എന്നും അദ്ദേഹം ചോദിക്കുന്നു. 

'ഇന്ന്, രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരും തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തെരുവിലിറങ്ങിയിരിക്കുന്നു. നാല് തൊഴില്‍ നിയമങ്ങളും തങ്ങളുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് തൊഴിലാളികള്‍ ഭയപ്പെടുന്നു. വ്യാപാര കരാര്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെ ദോഷകരമായി ബാധിക്കുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു.

എം.എന്‍.ആര്‍.ഇ.ജി.എയെ ദുര്‍ബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ഗ്രാമങ്ങള്‍ക്കുള്ള അവസാനത്തെ പിന്തുണാ സ്രോതസ്സിനെയും ഇല്ലാതാക്കും. അവരുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുത്തപ്പോള്‍, അവരുടെ ശബ്ദങ്ങള്‍ അവഗണിക്കപ്പെട്ടു.

ഇപ്പോഴെങ്കിലും മോദിജി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമോ? അതോ അദ്ദേഹത്തിന് മേലുള്ള 'പിടുത്തം' വളരെ ശക്തമാണോ? തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളിലും പോരാട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ലേബര്‍ കോഡുകളടക്കം കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുകയാണ്.  ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.

10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി സംഘടനകളും സംയുക്തമായാണ് പണിമുടക്കുന്നത്. എങ്കിലും കേരളത്തില്‍ ഐ.എന്‍.ടി.യു.സി പ്രത്യേകമായാണ് പണിമുടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് യോജിച്ചുള്ള പ്രക്ഷോഭം ഒഴിവാക്കിയത്.

പത്രം, പാല്‍, ആശുപത്രി, മെഡിക്കല്‍ സ്‌റ്റോര്‍, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് തുടങ്ങിയ അവശ്യ സര്‍വിസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പണിമുടക്കിന് കേരള സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് വ്യാഴാഴ്ചത്തെ ശമ്പളം നല്‍കില്ല

rahul gandhi expresses support for the national strike stating that workers and farmers have taken to the streets demanding their rights and questions whether pm modi will respond to their concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  19 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  19 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  19 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  19 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  19 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  19 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  19 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  19 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  19 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  19 days ago