രാജസ്ഥാന് ചീഫ് സെക്രട്ടറി മകളെ പീഡിപ്പിച്ചെന്ന പരാതിയുമായി ഭാര്യ
ജയ്പൂര്‍: രാജസ്ഥാന് ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണ മകളെ പീഡിപ്പിച്ചെന്ന പരാതിയുമായി ഭാര്യ. പ്രധാനമന്ത്രിയുടെ ഓഫിസിനാണ് ഓം പ്രകാശിന്റെ ഭാര്യയും രാജസ്ഥാന് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ സീനിയര്‍ ഓഫിസറുമായ ഗീത സിങ്ദോ പരാതി നല്‍കിയിരിക്കുന്നത്.
മകള്‍ക്ക് 13 വയസ്സുള്ളപ്പോള്‍ തന്നെ അവളുടെ പിതാവ് അവളെ പീഡിപ്പിക്കാറുണ്ടായിരുന്നു. രണ്ട് വര്‍ഷത്തോളം ക്രൂരതക്കിരയായതായും പരാതിയില്‍ പറയുന്നു.
കുടുംബ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഓം പ്രകാശും ഭാര്യയും വേര്‍പെട്ടാണ് താമസിക്കുന്നത്. പീഡനവിവരം ഇതുവരെ രഹസ്യമാക്കിവെച്ചതാണെന്നും ഓം പ്രകാശിന്റെ ശല്യം സഹിക്കാന്‍ കഴിയാത്തതിനാലാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ഗീത വ്യക്തമാക്കി.
ഓം പ്രകാശ് തന്നെ പീഡിപ്പിക്കുന്ന വിവരം കാണിച്ച് ഇവരുടെ മകള്‍ ഗീതാജ്ഞലി കഴിഞ്ഞ ഏപ്രിലില്‍ രാജസ്ഥാന് ഹൈക്കോടതിയില്‍ ഈ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു.
പിതാവ് തന്നെ ഒരു ഭാരമായിട്ടാണ് കാണുന്നത്. തനിക്കു വേണ്ടി ചെലവാക്കിയിരിക്കുന്ന ഓരോ രൂപയ്ക്കും അദ്ദേഹം തന്നെ ചൂഷണം ചെയ്യുകയും ശാരീരികമായി ഉപയോഗിക്കുകയും ചെയ്്തിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ പൊലിസില്‍ പരാതിപ്പെടുമെന്ന പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോഴാണ് അച്ഛന് പീഡനം നിര്‍ത്തിയതെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."