HOME
DETAILS

ബംഗളുരുവില്‍ നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി: 7 മരണം, മരിച്ചവരില്‍ 2 മലയാളികള്‍

  
Web Desk
February 13, 2026 | 9:07 AM

bengaluru-hoskote-car-accident-7-dead-two-malayalis-among-victims

ബംഗളുരു: ഹൊസ്‌കോട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം. ആറ് കാര്‍ യാത്രികരും ഒരു ബൈക്ക് യാത്രികനുമാണ് മരിച്ചത്. കാറില്‍ യാത്ര ചെയ്ത യെലഹങ്ക ആര്‍വി കോളജിലെ പിയു വിദ്യാര്‍ഥികളായ അശ്വിന്‍ നായര്‍(17) ഏഥന്‍ ജോര്‍ജ്(17) എന്നിവരാണ് മരിച്ച മലയാളികള്‍. അര്‍ഹാന്‍ ഷെരീഫ്(17) അയാന്‍ അലി(17) ഭരത്(18) ഫര്‍ഹാന്‍(17) ബൈക്ക് യാത്രികനായ ഗഗന്‍(26) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. 

സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡില്‍ ഹൊസ്‌കോട്ടെ- ദൊബാസ്‌പേട്ട് ഇടനാഴിയിലെ സത്യവാരയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ദേവനഹള്ളി ഭാഗത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ മുന്നില്‍ പോയ ബൈക്കിനെ ഇടിച്ചിട്ട ശേഷം ലോറിയുടെ പിറകിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറി സര്‍വീസ് റോഡിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്റെ പിന്‍ ആക്സില്‍ ഒടിഞ്ഞു. ഇതില്‍ തട്ടി പുറകില്‍ വന്ന മാരുതി ബ്രെസ്സയും അപകടത്തില്‍പെട്ടു. 

അപകടത്തെ തുടര്‍ന്ന് എസ്.ടി.ആര്‍.ആറില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനുകള്‍ ഉപയോഗിച്ചാണ് തകര്‍ന്ന വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റിയത്. മൃതദേഹങ്ങള്‍ ഹോസ്‌കോട്ടെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുലിബെലെ പൊലിസ് സംഭവസ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

 

At least seven people, including two Malayali students, were killed in a tragic road accident near Hoskote in Bengaluru. The crash occurred on the Satellite Town Ring Road (STRR) stretch between Hoskote and Dobbaspet at Sathyavara in the early hours of the morning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം

uae
  •  3 days ago
No Image

പൂജാരി ചമഞ്ഞ് തട്ടിപ്പ്; മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞു

Kerala
  •  3 days ago
No Image

സെൻട്രൽ ദുബൈയിൽ ‍‍ഡ്രോൺ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടം നിയന്ത്രണവിധേയമെന്ന് അധികൃതർ; ആളപായമില്ല

uae
  •  3 days ago
No Image

പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ; ശക്തിപ്രകടനത്തിന് പിന്നിലെ ലക്ഷ്യം തേടി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ

International
  •  3 days ago
No Image

ഐറിസ് ദേന ആക്രമണം: അമേരിക്കയ്ക്ക് ഉടൻ മറുപടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി

International
  •  3 days ago
No Image

ഇത്തിഹാദ് വിമാനങ്ങൾ വൈകുമോ? യാത്രാ തടസ്സവും റീഫണ്ടും സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ‌

uae
  •  3 days ago
No Image

സുരക്ഷാപ്രാധാന്യമുള്ള ദൃശ്യങ്ങൾ പകർത്തി വ്യാജപ്രചാരണം നടത്തി; അബുദബിയിൽ 45 പേർ അറസ്റ്റിൽ

uae
  •  3 days ago
No Image

വീണുകിടക്കുന്ന അജ്ഞാത വസ്തുക്കളിൽ തൊടരുത്; താമസക്കാർക്ക് ജാ​ഗ്രത നിർദ്ദേശവുമായി യുഎഇ അധികൃതർ

uae
  •  3 days ago
No Image

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ കേസ്: 500 രൂപയിൽ തുടങ്ങിയ പരിചയം പീഡനപരാതിയിൽ; ഗൂഢാലോചനയെന്ന് ഡോക്ടറുടെ ഭാര്യ

Kerala
  •  3 days ago
No Image

ദുബൈ ഗ്ലോബൽ വില്ലേജിൽ പെരുന്നാൾ ദിനത്തിലെ വെടിക്കെട്ട് റദ്ദാക്കി; പാർക്കുകളും ഐൻ ദുബൈയും താൽക്കാലികമായി അടച്ചിടും

uae
  •  3 days ago