HOME
DETAILS

പാങ്ങോട് സൈനിക ക്യാംപില്‍ നിന്ന് 2 കോടി രൂപ വിലവരുന്ന ആനക്കൊമ്പ് മോഷണം പോയി; കാണാതായത് ഡി.ജെ പാര്‍ട്ടിക്ക് പിന്നാലെ

  
Web Desk
February 13, 2026 | 7:54 AM

pangode-military-camp-ivory-theft-worth-2-crore-after-dj-party

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാംപില്‍ നിന്ന് ആനക്കൊമ്പ് മോഷണം പോയി. രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പാണ് കാണാതായത്. ക്യാമ്പില്‍ പാര്‍ട്ടി നടത്തിയതിന് പിന്നാലെയാണ് ആനക്കൊമ്പ് കാണാതായത്.

രണ്ട് ദിവസത്തിന് മുന്‍പ് ക്യാംപില്‍ ഒരു ഡിജെ പാര്‍ട്ടി നടന്നിരുന്നു.  ഇതിന് പിന്നാലെയാണ് ഓഫിസില്‍ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പുകള്‍ കാണാതായത്. ഇതിന് രണ്ട് കോടി രൂപയോളം മൂല്യമുണ്ടെന്നാണ് കരുതുന്നത്. 

മോഷണത്തിനു പിന്നില്‍ ഡി.ജെ പാര്‍ട്ടി നടത്താനെത്തിയവരായിരിക്കാമെന്നാണ്  പൊലിസ് നിഗമനം. പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ പതിനേഴ് പേരെ പൊലിസ്  ചോദ്യം ചെയ്തു. മറ്റു തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. 

ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്ന വിവരം നേരത്തെ അറിവുള്ള ആരെങ്കിലും ആയിരിക്കാം മോഷണത്തിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരുടെ മൊഴി ഉള്‍പ്പെടെ ശേഖരിച്ച് വിപുലമായ അന്വേഷണം നടത്തുമെന്ന് പൂജപ്പുര പൊലിസ് അറിയിച്ചു. 

 

An alleged theft of elephant tusks worth approximately ₹2 crore has been reported from the Pangode Military Camp in Thiruvananthapuram. The missing ivory reportedly went unnoticed until after a DJ party was conducted inside the camp premises.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ട് ചെയ്താൽ ഹൽവ കിട്ടും; കാത്തുനിന്നിട്ടും കിട്ടിയില്ല; ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി കന്നിവോട്ടർ

Kerala
  •  4 days ago
No Image

അരീക്കോട് തൊഴുത്തിന് തീപിടിച്ചു: ലക്ഷങ്ങൾ വിലമതിക്കുന്ന മൽസരക്കാളകൾ വെന്തുചത്തു

Kerala
  •  4 days ago
No Image

പാമ്പിനെ വിശ്വസിക്കാം, ഒരിക്കലും ബിജെപിയെ വിശ്വസിക്കരുത്'; രൂക്ഷ വിമർശനവുമായി മമത ബാനർജി 

National
  •  4 days ago
No Image

ശത്രുവിന് വീണ്ടും ശക്തിപ്രാപിക്കാൻ അവസരം നൽകുന്ന ഒരു വെടിനിർത്തലും അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  4 days ago
No Image

'നീ കറുത്തവനാണ്, എനിക്കൊപ്പമിരിക്കാൻ യോഗ്യതയില്ല'; വ്യാപാരിയെ കൊലപ്പെടുത്തിയത് ഭാര്യയും,കാമുകനും ചേർന്ന്, കവർച്ചാക്കഥ പൊളിഞ്ഞത് ഇങ്ങനെ

crime
  •  4 days ago
No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  4 days ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  4 days ago
No Image

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  4 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അൽ ഐനിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  4 days ago
No Image

ഏപ്രിൽ 13 വരെ അബുദാബിയിലെ പ്രധാന പാതകൾ ഭാഗികമായി അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  4 days ago