HOME
DETAILS

അയ്യപ്പസംഗമത്തിന് ചെലവ് 3 കോടി മാത്രം, പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പ്; ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്ന് പി.എസ് പ്രശാന്ത്

  
Web Desk
February 13, 2026 | 9:48 AM

ps-prasanth-clarifies-ayyappa-sangamam-expense-3-crore-fully-sponsored

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ചെലവുവിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മൂന്ന് കോടി രൂപയാണ് അയ്യപ്പ സംഗമത്തിന്റെ ചെലവ്. ഇത് പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയതാണ്. ഒരുകോടി കൂടി സ്‌പോണ്‍സര്‍ഷിപ്പ് വന്നിട്ടുണ്ടെന്നും ഇത് ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും പി.എസ്. പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. കണക്കുവിവരങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു


ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

അയ്യപ്പ സംഗമത്തിന്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാന്‍ ശ്രമിക്കുന്നു. അയ്യപ്പ സംഗമത്തിന്റെ സംഘാടനത്തിനായി ഇതുവരെ ചെലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂര്‍ണമായും സ്‌പോന്‍സര്‍ഷിപ്പായി കിട്ടിയതാണ്. ഒരു കോടി രൂപ കൂടി സ്‌പോണ്‍സര്‍ഷിപ്പായി വന്നിട്ടുണ്ട്.

'മതപരമായ സമ്മേളനങ്ങള്‍ പ്രഭാഷണങ്ങള്‍ 'എന്ന ഹെഡില്‍നിന്ന് 3 കോടി രൂപ സംഘാടനത്തനുവേണ്ടി അഡ്വാന്‍സായി എടുത്തിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17-10-25 ല്‍ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇതുവരെ ദേവസ്വം ബോര്‍ഡില്‍നിന്ന് ചിലവഴിച്ചിട്ടില്ല.

ആകെ ചിലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4-11-2025 ല്‍ കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും എന്നാണ്. എന്നാല്‍, ഇപ്പോള്‍ വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്‍കി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണ്.

 

 

Former Travancore Devaswom Board president P. S. Prasanth has clarified that the total expense for the Global Ayyappa Sangamam was only ₹3 crore and that the entire amount was received through sponsorships. He stated that an additional ₹1 crore was also secured as sponsorship and that the accounts are open for public verification.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  5 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  5 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  5 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  5 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  5 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  5 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  5 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  5 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  5 days ago