എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുജനാഭിപ്രായ സര്‍വേ നടത്താന്‍ വിദ്യാര്‍ഥികളും; മുഖ്യമന്ത്രിയുടെ കത്തുമായി കുട്ടികള്‍ വീട്ടിലെത്തും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുജനാഭിപ്രായ സര്‍വേക്ക് വിദ്യാര്‍ഥികളെ നിയോഗിക്കാന്‍ നിര്‍ദേശം. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ജനങ്ങളുടെ പ്രതികരണം തേടുന്നതിനായാണ് സര്‍വേ നടത്തുന്നത്. മുഖ്യമന്ത്രിയുടെ കത്തുമായി വിദ്യാര്‍ഥികള്‍ വീടുകളിലെത്തും.
സര്‍വേക്ക് കോളജുകളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെയും, തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് ജനങ്ങള്‍ പ്രതികരണം അറിയിക്കേണ്ടത്.
Ahead of the state legislative assembly elections, the government led by Pinarayi Vijayan has issued instructions to appoint students to conduct a public opinion survey.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."