HOME
DETAILS

ബേപ്പൂർ, കൊല്ലം തുറമുഖ വികസനം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി

  
February 13, 2026 | 11:51 AM


ന്യൂഡൽഹി: ബേപ്പൂർ, കൊല്ലം തുറമുഖങ്ങളെ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്‌മെന്റ് ഡീപ് വാട്ടർ പോർട്ടിന്റെ സാറ്റലൈറ്റ് അല്ലെങ്കിൽ ഫീഡർ തുറമുഖങ്ങളായി വികസപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിൽ ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോണോവാൾ ലോക്‌സഭയെ അറിയിച്ചു.

എം.കെ. രാഘവൻ എം.പി. ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മേജർ പോർട്ടുകൾ അല്ലാത്ത തുറമുഖങ്ങൾ അതത് സംസ്ഥാന സർക്കാരുകളുടെ ഭരണപരമായ നിയന്ത്രണത്തിലാണെന്നും,  സംസ്ഥാന സർക്കാർ നൽകിയ വിവരങ്ങൾ പ്രകാരം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ബേപ്പൂർ ഉൾപ്പെടെയുള്ള കേരളത്തിലെ മറ്റ് തുറമുഖങ്ങളിൽ തീരദേശ ചരക്ക് നീക്കം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

എന്നാൽ, ഇത്തരം ചരക്ക് നീക്കത്തിന്റെ അളവിനെക്കുറിച്ചോ അതുവഴിയുണ്ടാകാവുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചോ നിലവിൽ സംസ്ഥാന സർക്കാർ പ്രത്യേക പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും മന്ത്രി എംപിക്ക് മറുപടി നൽകി.

union ports minister sarbananda sonowal informed the lok sabha that no discussions have been held so far between the central government and the kerala government regarding the development of beypore port and kollam port as satellite or feeder ports of the vizhinjam international transshipment deepwater port.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെട്രോള്‍, ഡീസല്‍ എന്നിവ കണ്ടയ്നറുകളില്‍ വാങ്ങരുത്, പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി  കേന്ദ്രം

National
  •  3 days ago
No Image

സുരക്ഷാ ഭീഷണി ഉയർത്തി വാഹനങ്ങളിലെ അമിതശബ്ദം; 251 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  3 days ago
No Image

ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 100കോടി രൂപ ഇനാം പ്രഖ്യാപിച്ച് യു.എസ്

International
  •  3 days ago
No Image

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

National
  •  3 days ago
No Image

ഫുജൈറയിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം

uae
  •  3 days ago
No Image

പൂജാരി ചമഞ്ഞ് തട്ടിപ്പ്; മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞു

Kerala
  •  3 days ago
No Image

സെൻട്രൽ ദുബൈയിൽ ‍‍ഡ്രോൺ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടം നിയന്ത്രണവിധേയമെന്ന് അധികൃതർ; ആളപായമില്ല

uae
  •  3 days ago
No Image

പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ; ശക്തിപ്രകടനത്തിന് പിന്നിലെ ലക്ഷ്യം തേടി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ

International
  •  3 days ago
No Image

ഐറിസ് ദേന ആക്രമണം: അമേരിക്കയ്ക്ക് ഉടൻ മറുപടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി

International
  •  3 days ago
No Image

ഇത്തിഹാദ് വിമാനങ്ങൾ വൈകുമോ? യാത്രാ തടസ്സവും റീഫണ്ടും സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ‌

uae
  •  3 days ago