HOME
DETAILS

സമസ്ത 100-ാം വാർഷിക പദ്ധതികൾ മുൻഗണന ക്രമത്തിൽ നടപ്പാക്കും

  
February 13, 2026 | 11:45 AM

plans for the 100th anniversary of samastha will be implemented on a priority basis

ചേളാരി: 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൽ അവതരിപ്പിച്ച സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പത്തിന പദ്ധതികൾ മുൻഗണന ക്രമത്തിൽ നടപ്പാക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിൽ ചേർന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.

വിദ്യാഭ്യാസ ബോർഡിന്റെ പ്രവർത്തനങ്ങൾ ദേശീയ, അന്തർദേശീയ തലത്തിലേക്ക് കൂടുതൽ വ്യാപനം സാദ്ധ്യമാക്കും. സി.എസ്.ഡബ്ല്യൂ.സി, എസ്.എൻ.ഇ.സി, അൽബിർറ്, അസ്മി, ഇ. ലേണിംഗ് എന്നീ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തും. വയോജന വിദ്യാഭ്യാസം, സ്ത്രീ വിദ്യാഭ്യാസം, ദർസ് ശാക്തീകരണം, ഗുരുമുഖ വിദ്യാഭ്യാസം, ആത്മീയ ഉദ്‌ബോധനം എന്നിവക്ക് ഊന്നൽ നൽകും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ ബോർഡ് അംഗങ്ങളും വിദഗ്ദരും പങ്കെടുത്ത് കൊണ്ടുള്ള ശില്പശാല നടത്താനും യോഗം തീരുമാനിച്ചു. സമസ്തയുടെ 100 വർഷത്തെ നിലപാടുകൾക്കും സേവനങ്ങൾക്കും ലോകം നൽകിയ അംഗീകാരമാണ് കാസർഗോഡ് കുണിയയിൽ നടന്ന 100-ാം വാർഷിക മഹാസമ്മേളനത്തിന്റെ ചരിത്ര വിജയമെന്ന് യോഗം വിലയിരുത്തി.

പുതുതായി 6 മദ്‌റസകൾക്ക് കൂടി യോഗം അംഗീകാരം നൽകി. ഇതോട് കൂടി സമസ്ത മദ്‌റസകളുടെ എണ്ണം 11096 ആയി. ദാറുസ്സലാം മദ്‌റസ, കടമ്പു, പെർണെ (ദക്ഷിണ കന്നട), മൻസൂറുൽ ഇസ്‌ലാം മദ്‌റസ, ചങ്ങാടക്കടവ്, പനമരം (വയനാട്), ദാറുൽ ഇസ്ലാം അറബിക് ഹയർ സെക്കണ്ടറി മദ്‌റസ, ടിപ്പു നഗർ, വി.കെ.പടി (മലപ്പുറം), ഇർഷാദുൽ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ, കണ്ണേറ്റി, കാരംകോട് (കൊല്ലം), നൂറുൽ ഹുദാ മദ്‌റസ, തൃക്കണാപുരം, തവനൂർ റോഡ് (മലപ്പുറം), ഡോൺ പബ്ലിക്ക് സ്‌കൂൾ മദ്‌റസ, പുറക്കാട്ടിരി, തലക്കുളത്തൂർ (കോഴിക്കോട്) എന്നീ മദ്‌റസകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്.

ഫെബ്രുവരി 14 ന് വെളിമുക്ക് ക്രസന്റിൽ ചേരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ടുകൾക്ക് യോഗം അംഗീകാരം നൽകി. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. എ.വി.അബ്ദുറഹിമാൻ മുസ്‌ലിയാർ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, എം.സി. മായിൻ ഹാജി, ഡോ. എൻ.എ.എം. അബ്ദുൽഖാദിർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, കെ.എം. അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം സംസാരിച്ചു. ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.

Plans for the 100th anniversary of Samastha Kerala Jam'iyyathul Ulama will be implemented on a priority basis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  7 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  7 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  7 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  7 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  7 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  7 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  7 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  7 days ago
No Image

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

Kerala
  •  7 days ago
No Image

ഇതിഹാസം ഐപിഎല്ലിലേക്ക് തിരിച്ചെത്തി; ഗില്ലിന്റെ ഗുജറാത്ത് ഡബിൾ സ്ട്രോങ്ങ്

Cricket
  •  7 days ago