HOME
DETAILS

ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വോട്ട് വെട്ടാൻ ബിജെപി നേതാവിന്റെ ശ്രമം; പൗരത്വമില്ലെന്ന ആക്ഷേപം വിചിത്രമെന്ന് എം.എൽ.എ. ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി

  
Web Desk
February 13, 2026 | 2:43 PM

manjeshwar mla lodges complaint against bjp leader over move to scrap votes slams no citizenship claims as strange

കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബിജെപി നേതാക്കൾ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വ്യാപകമായി വോട്ട് വെട്ടിക്കുന്നതായി ഗുരുതര ആരോപണം. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട വോട്ടർമാരെ മാത്രം ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ ആരോപിച്ചു. സംഭവത്തിൽ ഫോം 7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് എം.എൽ.എ ഔദ്യോഗികമായി പരാതി നൽകി.

പ്രദേശത്തെ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ബിജെപി നേതാവ് ഫോം 7 ഉപയോഗിച്ച് കൂട്ടത്തോടെ അപേക്ഷ നൽകിയെന്നാണ് ആരോപണം. ആദ്യഘട്ട ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, ഏഴ് പേരുടെ പേരുകൾ നീക്കം ചെയ്യാനായി ഓൺലൈൻ വഴി വീണ്ടും അപേക്ഷ നൽകി. അപേക്ഷയെത്തുടർന്ന് ബന്ധപ്പെട്ട വോട്ടർമാർക്ക് ഹിയറിംഗിന് ഹാജരാകാൻ അധികൃതർ നോട്ടീസ് അയച്ചു. ആറുപേർ സ്ഥിരമായി താമസം മാറിയവരാണെന്നും ഒരാൾക്ക് ഇന്ത്യൻ പൗരത്വമില്ലെന്നുമാണ് നോട്ടീസിൽ ആരോപിക്കുന്നത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം വോട്ട് രേഖപ്പെടുത്തിയവർക്കാണ് ഇപ്പോൾ പൗരത്വമില്ലെന്നടക്കമുള്ള വിചിത്രമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങൾ അനുവദിക്കില്ല എന്നും എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. നിയമപരമായ മാർഗങ്ങളിലൂടെ ഇതിനെ പ്രതിരോധിക്കുമെന്നും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

 

Manjeshwar MLA A.K.M. Ashraf has filed a formal complaint with the Electoral Registration Officer, accusing BJP leaders of attempting to systematically remove voters from the electoral roll. The MLA alleges that officials were used to target a specific community by misusing Form 7 (the application used to object to a name in the voter list).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി; ആദ്യ ഘട്ടം ജൂണില്‍ 

Kerala
  •  5 days ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; 11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും തകർത്തു

uae
  •  5 days ago
No Image

ക്രഷർ തട്ടിപ്പ് കേസ്: പി.വി. അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് റിപ്പോർട്ട്

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോടുകൂടിയ മഴ: ജാഗ്രതാ നിര്‍ദേശം

Kerala
  •  5 days ago
No Image

കന്നി വോട്ടർമാരെ വരവേൽക്കാൻ മധുരം; നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമയാർന്ന പ്രചാരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala
  •  5 days ago
No Image

'റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും'; രാഹുല്‍ ഗാന്ധി കോട്ടയത്ത്

Kerala
  •  5 days ago
No Image

ബെസ്റ്റ് ആരെന്ന് ജനങ്ങൾ പറയട്ടെ; തൃത്താലയിൽ എം.ബി രാജേഷുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന് വി.ടി ബൽറാം

Kerala
  •  5 days ago
No Image

കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

crime
  •  5 days ago
No Image

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; സിപിഎമ്മിന് വൻ തിരിച്ചടി

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago