കോര്‍പറേഷന്‍ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തി കവര്‍ച്ച; വയോധികയെ ആക്രമിച്ച് 10 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു
തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വയോധികയെ ആക്രമിച്ച് വന്‍ കവര്‍ച്ച. മണക്കാട് മുക്കോലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറിയ നാലംഗ സംഘം 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ഒരു സ്ത്രീ ഉള്‍പ്പെട്ട സംഘമാണ് കൃത്യത്തിന് പിന്നില്‍.
കോര്‍പ്പറേഷന്‍ ജീവനക്കാരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം അപ്പാര്‍ട്ട്‌മെന്റിലെത്തിയത്. മാലിന്യം നിക്ഷേപിക്കുന്നത് എവിടെയാണെന്ന് ചോദിച്ച് രണ്ട് പേര്‍ വയോധികയെ സംസാരിച്ച് നിര്‍ത്തി. ഈ സമയം സംഘത്തിലെ മറ്റ് രണ്ട് പേര്‍ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയും വയോധികയെ ഉപദ്രവിച്ച് ആഭരണങ്ങള്‍ തട്ടിയെടുക്കുകയുമായിരുന്നു. മോഷണം നടക്കുമ്പോള്‍ വയോധിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ ഇതിനോടകം പിടിയിലായതായാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചും പൊലിസ് അന്വേഷണം തുടരുകയാണ്. നഗരമധ്യത്തില്‍ നടന്ന ഈ കവര്‍ച്ച പ്രദേശവാസികളെ വലിയ രീതിയില്‍ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
A four-member gang, including a woman, posed as city corporation staff to enter a house in Thiruvananthapuram and robbed an elderly woman of gold ornaments worth ₹10 lakh after attacking her.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."