HOME
DETAILS

ലോകകപ്പ് നേടി, ഇനി സ്കൂളിലേക്ക്; 10ാം ക്ലാസ് പരീക്ഷക്കൊരുങ്ങി വൈഭവ് സൂര്യവംശി

  
February 14, 2026 | 10:13 AM

Vaibhav Suryavanshi preparing to write his 10th class board exams

ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് വിജയിച്ചതിന് പിന്നാലെ വീണ്ടും സ്കൂളിലേക്ക് വൈഭവ് സൂര്യവംശി. നിലവിൽ പത്താം ക്ലാസ് പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിലാണ് വൈഭവ്. ബീഹാറിലെ സമഷ്ടിപുരിലെ പോഡർ ഇന്റർനാഷണൽ സ്കൂളിലാണ് വൈഭവ്.  പരീക്ഷക്ക് വേണ്ടിയുള്ള അഡ്മിറ്റ് കാർഡ് വാങ്ങാനായി വൈഭവ് നേരിട്ട് സ്കൂളിലെത്തുകയും ചെയ്തു. ഫെബ്രുവരി 17 മുതലാണ് ബോർഡ് പരീക്ഷ തുടങ്ങുന്നത്. 

മറ്റുള്ള വിദ്യാർത്ഥികളെപ്പോലെ എല്ലാ നിയമങ്ങളും വൈഭവിനും ബാധകമാണെന്നും സ്കൂളിൽ വൈഭവിന് പ്രത്യേക പരിഗണന ലഭിക്കില്ലെന്നും പ്രിൻസിപ്പൽ നീൽ കിഷോർ വ്യക്തമാക്കി. സ്കൂളിലേക്കുള്ള വൈഭവിന്റെ തിരിച്ചുവരവ് മാതാപിതാക്കളിലും ടീച്ചർമാരിലും സഹപാഠികളിലും ആവേശം നിറയ്ക്കുന്നതാണെന്നും എന്നാൽ വൈഭവ് ഇപ്പോഴും ഒരു വിദ്യാർത്ഥിയാണെന്നും പരീക്ഷ എഴുതാനാണ് സ്കൂളിലേക്ക് വരുന്നതെന്നും ഇത് അക്കാദമിക് പിച്ചാണെന്നും ക്രിക്കറ്റ് പിച്ചല്ലെന്നും അതിനാൽ  അതിന്റേതായ ഗൗരവം ഈ വിഷയത്തിൽ ഉണ്ടെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

2026 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ വൈഭവ് വഹിച്ച പങ്ക് വളരെ വലുതായിരിക്കുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയാണ് വൈഭവ് തിളങ്ങിയത്. മത്സരത്തിൽ വെറും 55 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച വൈഭവ്, അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോർഡും സ്വന്തമാക്കി. 80 പന്തിൽ 175 റൺസെടുത്ത താരത്തിന്റെ ഇന്നിംഗ്സിൽ 15 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടുന്നു.

ഫൈനലിലെ ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഒന്നിലധികം റെക്കോർഡുകളാണ് വൈഭവ് സൂര്യവംശി സ്വന്തമാക്കിയത്. അണ്ടർ 19 ലോകകപ്പിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. ആദ്യ സെഞ്ച്വറിയിൽ തന്നെ അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് റെക്കോർഡിട്ടു. 14 വയസ്സും 316 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

പാകിസ്ഥാൻ താരം ബാബർ അസമിന്റെ റെക്കോർഡ് തകർത്താണ് വൈഭവിന്റെ കുതിപ്പ്. 2012 അണ്ടർ 19 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ 15 വയസ്സും 92 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു ബാബർ സെഞ്ച്വറി നേടിയത്. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇത് തന്നെയാണ്. 2014 അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ വിൻഡീസ് താരം നിക്കോളാസ് പൂരൻ നേടിയ 142 റൺസ് തകർത്താണ് വൈഭവ് ഒന്നാമനായത്. 

Vaibhav Suryavanshi is back in school after winning the ICC Under-19 World Cup. Vaibhav is currently preparing to write his 10th class exams. Vaibhav is at Podar International School in Samashtipur, Bihar. Vaibhav also went to the school to collect his admit card for the exam. The board exams will start from February 17.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശംഖുംമുഖത്ത് സദാചാര ഗുണ്ടാ ആക്രമണം: വിദ്യാർഥികളെ മർദിച്ചു, പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

തോൽവി പരമ്പരയ്ക്ക് അന്ത്യം; ഗുജറാത്തിനെ തകർത്തുതരിപ്പണമാക്കി മുംബൈ ഇന്ത്യൻസ്,

Cricket
  •  2 days ago
No Image

വിദേശത്തെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ബിഎൽഎസിന് പകരം മലയാളി സംരംഭം

uae
  •  2 days ago
No Image

അബുദബിയിൽ 18 ലക്ഷം ദിർഹത്തിന്റെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടി; പരിശോധനകൾ കർശനമാക്കി അധികൃതർ

uae
  •  2 days ago
No Image

പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: ഇവിഎമ്മുകൾ സുരക്ഷിതം; തുറന്നത് സീൽ ചെയ്യാത്ത മുറിയെന്ന് കളക്ടർ

Kerala
  •  2 days ago
No Image

അൽഹംദുലില്ലാഹ്, അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു; കത്തുന്ന വെയിലിലും തീ തുപ്പുന്ന പന്തുകളിൽ കിവീസിനെ 'പൊള്ളിച്ച്' നഹിദ് റാണ

Cricket
  •  2 days ago
No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  2 days ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  2 days ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  2 days ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  2 days ago