തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണ സമരം
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തെരുവിലടക്കം പ്രക്ഷോഭം തുടര്‍ന്നിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണ സമരത്തിലേക്ക് നീങ്ങുന്നത്. തിങ്കളാഴ്ച രാവിലെ 11ന് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ പ്രകടനവും നടക്കും.
തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല അക്കാദമിക് ബഹിഷ്‌കരണവും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ഫെബ്രുവരി 25 മുതല്‍ യൂനിവേഴ്‌സിറ്റി പരീക്ഷാ ജോലികളും അനുബന്ധ പ്രവര്‍ത്തനങ്ങളും ബഹിഷ്‌കരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ മറ്റു മെഡിക്കല്‍ കോളജുകളില്‍ ചട്ടപ്പടി സമരവും മെഡിക്കല്‍ ബോര്‍ഡ് ബഹിഷ്‌കരണവും തിരുവനന്തപുരത്ത് റിലേ നിരാഹാരവും തുടരുന്നുണ്ട്.
അതേസമയം, അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐ.സി.യു, കിടത്തി ചികിത്സ എന്നീ സേവനങ്ങള്‍ മുടക്കില്ലെന്ന് പ്രതിനിധികള്‍ അറിയിച്ചു.
medical college doctors in kerala to start indefinite op boycott from monday after government fails to address their demands.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."