HOME
DETAILS

ഒരേസമയം ഒന്നാമനും നാലാമനും; ഇതിഹാസങ്ങൾക്ക് മുകളിൽ ജോസേട്ടൻ

  
Web Desk
February 14, 2026 | 1:02 PM

jos butler create a new milestone in t20 cricket

ടി-20യിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. ഇന്റർനാഷണൽ ടി-20യിൽ 4000 റൺസ് പൂർത്തിയാക്കിയാണ് ബട്ലർ പുതിയ നാഴികക്കല്ല് സ്വന്തമാക്കിയത്. ടി-20 ലോകകപ്പിൽ സ്കോട്ലാൻഡിനെതിരെയുള്ള മത്സരത്തിൽ മൂന്ന് റൺസ് നേടിയാണ് ബട്ലർ മടങ്ങിയത്. ഇതോടെയാണ് ഇംഗ്ലണ്ട് താരം 4000 റൺസിലേക്ക് നടന്നുകയറിയത്. ഇംഗ്ലണ്ടിനായി ഒരു സെഞ്ച്വറിയും 28 അർദ്ധ സെഞ്ച്വറികളുമാണ് ബട്ലർ  നേടിയിട്ടുള്ളത്.   

ഇന്റർനാഷണൽ ടി-20യിൽ 4000 റൺസ് നേടുന്ന നാലാമത്തെ താരമാണ് ബട്ലർ. ബാബർ അസം, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവർക്ക് ശേഷമാണ് ബട്ലർ ഈ നേട്ടം സ്വന്തമാക്കുന്നത്. എന്നാൽ നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് നേടുന്ന താരം ബട്ലർ ആണ്. 2690 പന്തിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. രോഹിത് 2860 പന്തുകളിൽ നിന്നും കോഹ്‌ലി 2900 പന്തുകളിൽ നിന്നും 4000 റൺസ് സ്വന്തമാക്കിയപ്പോൾ ബാബർ 3081 പന്തുകളിൽ നിന്നും ഈ നേട്ടം കൈവരിച്ചു. 

സ്കോട്ലാൻഡിനെതിരെയുള്ള മത്സരത്തിൽ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാൻഡ് 19.4 ഓവറിൽ 152 റൺസിന്‌ പുറത്തായി. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 10 പന്തുകളും അഞ്ചു വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

നിലവിൽ ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ഒരു തോൽവിയും അടക്കം നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഹാരി ബ്രൂക്കും സംഘവും. ഫെബ്രുവരി 16ന് ഇറ്റലിക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. 

England's Jos Buttler has achieved a historic milestone in T20Is. Buttler has achieved a new milestone by completing 4000 runs in international T20Is. Buttler returned to the T20 World Cup after scoring three runs against Scotland. With this, the England player has reached 4000 runs. Buttler has scored one century and 28 half-centuries for England. Buttler is the fourth player to score 4000 runs in international T20Is. Buttler achieves this feat after Babar Azam, Virat Kohli and Rohit Sharma.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  13 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  13 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  13 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  13 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  13 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  13 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  13 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  13 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  13 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  13 days ago