HOME
DETAILS

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

  
February 17, 2026 | 5:26 AM

Pathum Nissanka Create a historical achievement in t20 world cup

കൊളംബോ: ടി20 ലോകകപ്പിൽ കരുത്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക കരുത്തുകാട്ടിയിരിക്കുകയാണ്. പല്ലെകെലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 18-ാം ഓവറിൽ തന്നെ ശ്രീലങ്ക മറികടന്നു. ഈ തകർപ്പൻ വിജയത്തോടെ ശ്രീലങ്ക സൂപ്പർ-8ലേക്ക് മുന്നേറുകയും ചെയ്തു. 

ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടിയ ഓപ്പണർ പാതും നിസങ്കയുടെ തകർപ്പൻ പ്രകടനമാണ് ലങ്കയ്ക്ക് ജയമൊരുക്കിയത്. 52 പന്തിൽ നിന്നാണ് താരം സെഞ്ച്വറി നേടിയത്. 10 ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

ടി-20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് നിസ്സങ്ക. ടി-20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും ഉയർന്ന സ്കോർ നേടിയതിന്റെ റെക്കോർഡ് ഇതിന് മുമ്പ് മുൻ പാകിസ്ഥാൻ താരം ഉമർ അക്മൽ ആയിരുന്നു. 2014 ലോകകപ്പിൽ 94 റൺസായിരുന്നു അക്മൽ നേടിയിരുന്നത്. ഇപ്പോൾ 12 വർഷത്തെ റെക്കോർഡും തകർത്തുകൊണ്ട് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നിസ്സങ്ക. 

അതേസമയം ശ്രീലങ്കക്ക് വേണ്ടി 51 റൺസോടെ നിസങ്കയ്ക്ക് മികച്ച പിന്തുണ നൽകിയ കുശാൽ മെൻഡിസും വിജയത്തിൽ നിർണായകമായി. ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി ക്യാപ്റ്റൻ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ വെറും 8.1 ഓവറിൽ ഇരുവരും ചേർന്ന് 104 റൺസാണ് അടിച്ചെടുത്തത്. എന്നാൽ ഇവർ പുറത്തായതോടെ ഓസീസ് നിര തകർന്നു. മത്സരത്തിൽ ലങ്കയ്ക്കായി ദുഷൻ ഹേമന്ത മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ഈ തോൽവിയോടെ ഓസീസിന്റെ സൂപ്പർ-8 പ്രതീക്ഷകൾ തുലാസിലായി. മറ്റു മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും ഓസീസ് ഇനി സൂപ്പർ-8 എട്ടിലെത്തുമോ എന്ന കാര്യം തീരുമാനമാകുക.

Pathum Nissanka will become the first player to score a century against Australia in the T20 World Cup. The record for the highest score against Australia in the T20 World Cup was previously held by former Pakistani player Umar Akmal. Akmal had scored 94 runs in the 2014 World Cup. Now Nissanka has created new history by breaking the 12-year-old record.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഭക്ഷ്യസുരക്ഷ ഭദ്രം, പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങി കൂട്ടുന്നത് ഒഴിവാക്കണം; ആശങ്ക വേണ്ടെന്നും കര്‍ഷക സംഘടനകളും അധികൃതരും

Kuwait
  •  5 days ago
No Image

യു.എ.ഇയിലെ കാലാവസ്ഥയില്‍ മാറ്റം: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വ്യാഴാഴ്ചയോടെ മാത്രം സാധാരണനില | UAE Weather Updates

uae
  •  5 days ago
No Image

വീടിന് മുന്നില്‍ കാട്ടാനയുടെ ആക്രമണം: വയോധികയെ തുമ്പിക്കൈയിലെടുത്തെറിഞ്ഞു, ഗുരുതര പരിക്ക്

Kerala
  •  5 days ago
No Image

മതാചാരം നിർണയിക്കുന്നതിൽ നിന്ന് കോടതികൾ വിട്ടുനിൽക്കണം: മുസ്‍ലിം വ്യക്തിനിയമ ബോർഡ്

National
  •  5 days ago
No Image

രാമനവമി ഘോഷയാത്രയ്ക്കിടെ ഇത്തവണയും മുസ്്ലിം വിരുദ്ധ ആക്രമണം

National
  •  5 days ago
No Image

ഇറാന്‍ ആക്രമണം കടുപ്പിച്ചതോടെ പ്രതിരോധക്കോട്ട കെട്ടി യു.എ.ഇ; ഇന്നലെ തകര്‍ത്തത് 20 മിസൈലുകളും 37 ഡ്രോണുകളും

uae
  •  5 days ago
No Image

ഒരു മാസം പിന്നിട്ട് ഇറാൻ യുദ്ധം; ആക്രമണത്തിന് പുതിയ തലം, ഹൂതികളും രംഗത്ത്; അടുത്തയാഴ്ച വെടിനിർത്തിയേക്കുമെന്ന് യു.എസ്

International
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വാർഡ് സംവരണം വർഷത്തിലൊരിക്കലാക്കാൻ ശുപാർശ

Kerala
  •  5 days ago
No Image

അബൂദബിയിലെ ഖലീഫ ഇക്കണോമിക് സോണില്‍ ഇറാന്റെ ആക്രമണ ശ്രമം; മിസൈല്‍ അവശിഷ്ടം പതിച്ച് അലുമിനിയം പ്ലാന്റിന് കേടുപാട്

uae
  •  5 days ago
No Image

കേരളത്തിൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  5 days ago