HOME
DETAILS

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

  
Web Desk
February 17, 2026 | 5:35 AM

Indian Rupee Under Pressure as Dollar Strengthens

ദുബൈ: രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളർ കരുത്താർജ്ജിച്ചതോടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ (Indian Rupee Value) ഇടിവ്. ആഭ്യന്തര ഓഹരി വിപണിയിലെ തളർച്ചയും രൂപയെ സമ്മർദ്ദത്തിലാക്കി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ 90.72 എന്ന നിലവാരത്തിലായിരുന്നു രൂപ. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ 90.64 വരെ എത്തിയെങ്കിലും വിദേശ ഫണ്ടുകളുടെ പിൻവലിക്കൽ തിരിച്ചടിയായി.

ഇന്നലെ രൂപയുടെ മൂല്യം മാറ്റമില്ലാതെ 90.66 എന്ന നിലയിലായിരുന്നു അവസാനിച്ചിരുന്നത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് രൂപയ്ക്ക് ആശ്വാസമായെങ്കിലും ശക്തമായ ഡോളർ നേട്ടം തടഞ്ഞു. 

രൂപയുടെ മൂല്യം ഇടിയുന്നത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ ആണ് പ്രവാസികൾ. മൂല്യം കുറയുന്നതിനു അനുസരിച്ചു കൂടുതൽ പണം അവർക്ക് നാട്ടിലേക്ക് അയക്കാൻ കഴിയും.

ഓഹരി വിപണിയിലെ ചലനങ്ങൾ

തുടർച്ചയായ നേട്ടങ്ങൾക്ക് ശേഷം ഇന്ന് രാവിലെ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

* ബിഎസ്ഇ സെൻസെക്സ്: 68 പോയിന്റ് ഇടിഞ്ഞ് 83,209 എന്ന നിലവാരത്തിലെത്തി.

* എൻഎസ്ഇ നിഫ്റ്റി: 49 പോയിന്റ് താഴ്ന്ന് 25,634 ലും വ്യാപാരം തുടരുന്നു.

ജനുവരിയിലെ മൊത്തവില സൂചിക പത്തുമാസത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്നെങ്കിലും, തിങ്കളാഴ്ച വിപണി മികച്ച നേട്ടമാണ് കൈവരിച്ചിരുന്നത്. സെൻസെക്സ് 650 പോയിന്റും നിഫ്റ്റി 211 പോയിന്റും വർധിച്ചാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഐടി ഓഹരികളിലെ ഇടിവും ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇന്ന് വിപണിയെ സ്വാധീനിക്കുന്നുണ്ട്.

രാജ്യം / കറൻസി വിദേശ കറൻസി (1 യൂണിറ്റ്) ഇന്ത്യൻ രൂപ (INR)

കുവൈറ്റ് ദിനാർ 1 KWD 296.02

ബഹ്റൈൻ ദിനാർ 1 BHD 241.36

ഒമാനി റിയാൽ 1 OMR 235.75

ബ്രിട്ടീഷ് പൗണ്ട് 1 GBP 123.49

സ്വിസ് ഫ്രാങ്ക് 1 CHF 117.95

യൂറോ 1 EUR 107.44

യു.എസ്. ഡോളർ 1 USD 90.75

സിംഗപ്പൂർ ഡോളർ 1 SGD 71.86

കനേഡിയൻ ഡോളർ 1 CAD 66.50

ഓസ്‌ട്രേലിയൻ ഡോളർ 1 AUD 64.06

ഖത്തർ റിയാൽ 1 QAR 24.93

യു.എ.ഇ ദിർഹം 1 AED 24.71

സൗദി റിയാൽ 1 SAR 24.20

മലേഷ്യൻ റിംഗിറ്റ് 1 MYR 23.27

ചൈനീസ് യുവാൻ 1 CNY 13.14

ഹോങ്കോങ്ങ് ഡോളർ 1 HKD 11.61

തായ് ബാറ്റ് 1 THB 2.90

മറ്റ് അയൽരാജ്യങ്ങൾ

കറൻസി 1 ഇന്ത്യൻ രൂപയ്ക്ക് ലഭിക്കുന്നത്

പാകിസ്ഥാനി രൂപ 3.08 PKR

ശ്രീലങ്കൻ രൂപ 3.41 LKR

നേപ്പാളീസ് രൂപ 1.60 NPR

ശ്രദ്ധിക്കുക: വിപണിയിലെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് വിനിമയ നിരക്കുകളിൽ മാറ്റം വരാം. കൃത്യമായ നിരക്കുകൾക്കായി ബാങ്കുമായോ അംഗീകൃത മണി എക്സ്ചേഞ്ചുകളുമായോ ബന്ധപ്പെടുക.

English Summary: The Indian rupee faced downward pressure today, opening at 90.72 against the US dollar due to a rebound in the greenback overseas. Despite a flat finish yesterday at 90.66, the local currency struggled today as foreign fund outflows continued. Meanwhile, the Indian equity benchmarks, Sensex and Nifty, showed a muted trend in early trade, dropping 68 and 49 points respectively, following a strong rally on Monday. While lower crude oil prices provided some support, fears of AI disruption in the IT sector and higher-than-expected wholesale inflation data remain key concerns for investors.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ ആയാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യും; സൂപ്പർ താരത്തിന് പിർലോ നൽകിയ തകർപ്പൻ മറുപടി; വൈറലായി പഴയ സംഭവങ്ങൾ

Football
  •  3 days ago
No Image

തെരഞ്ഞെടുപ്പിലൂടെ നേപ്പാളിനെ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന ജെന്‍ സികള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുന്ന ഫലത്തില്‍ കണ്ണുനട്ട് പുതുതലമുറ

International
  •  3 days ago
No Image

'ഇത് വിപ്ലവകാരികളുടെ കണ്‍വന്‍ഷന്‍,ഈ നിലയിലേക്ക് തങ്ങളെ എത്തിച്ചതാണ്': പാലക്കാട് സിപിഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പി.കെ ശശി

Kerala
  •  3 days ago
No Image

'ഇസ്‌റാഈലിന് വേണ്ടി പോരാടാന്‍ യു.എസില്‍ ആര്‍ക്കും താല്‍പര്യമില്ല'  സെനറ്റ ഹിയറിങ്ങില്‍ ഇറാന്‍ ആക്രമണത്തിനെതിരെ പ്രതിഷേധം, ബലപ്രയോഗം, സ്ഥാനാര്‍ഥിക്ക് പരുക്ക്

International
  •  3 days ago
No Image

സുരക്ഷാ മുന്‍കരുതല്‍: ദുബൈ ഗ്ലോബല്‍ വില്ലേജ് നാളെ വരെ അടച്ചിടും

uae
  •  3 days ago
No Image

കുര്‍ദ് ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാനില്‍ കലാപത്തിന് യു.എസ് നീക്കം; പിന്നാലെ കുര്‍ദ് ആസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം

International
  •  3 days ago
No Image

കണ്ണീരോടെ മറ്റൊരു മടക്കം; പ്രോട്ടീസിനെ വിടാതെ പിന്തുടരുന്ന സെമി ശാപം

Cricket
  •  3 days ago
No Image

ജി.സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം; അദ്ദേഹത്തിന്റെ കഴിവും അനുഭവസമ്പത്തും തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുമെന്ന് എം.എ ബേബി, ഫോണില്‍ വിളിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  3 days ago
No Image

ദോഹയിലെ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു

qatar
  •  3 days ago
No Image

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും; ദേവസ്വം ബോര്‍ഡിനെതിരേ തന്ത്രിയുടെ മൊഴി

Kerala
  •  3 days ago