HOME
DETAILS

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

  
Web Desk
February 17, 2026 | 7:24 AM

vellappally natesan remarks against muslim league trigger political controversy in kerala

കൊച്ചി: മുസ്‌ലിം ലീഗിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ കടുത്ത വിദ്വേഷവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും. എസ്.എന്‍.ഡി.പി മുഖ മാസികയായി യോഗനാദം പുതിയ ലക്കത്തിലെ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലമരാനിരിക്കെയാണ് എസ്.എന്‍.ഡി.പി നേതാവിന്റെ പരാമര്‍ശം. 

കടന്നുകയറാവുന്ന എല്ലാ മേഖലകളിലും എത്തപ്പെട്ടു കഴിഞ്ഞ മുസ്‌ലിം ലീഗ് കിട്ടിയതൊന്നും പോരെന്ന നിലപാടില്‍ പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്ന് വെള്ളാപ്പള്ളി ലേഖനത്തില്‍ പറയുന്നു. 'അധികാര പങ്കാളിത്തം ഔദാര്യമല്ല' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

'ന്യൂനപക്ഷ മതവിഭാഗങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരാണ്. മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങള്‍ അവരുടെ സ്വന്തം പാര്‍ട്ടികളുണ്ടാക്കി എം.എല്‍.എമാരെയും എം.പിമാരെയും മന്ത്രിമാരെയും സൃഷ്ടിച്ച് അധികാരക്കസേരകളില്‍ അടയിരിക്കുന്നു. ഈ പാര്‍ട്ടികള്‍ പിളര്‍ന്ന് പുതിയ കക്ഷികള്‍ രൂപപ്പെടുന്നതനുസരിച്ച് കൂടുതല്‍ കൂടുതല്‍ അധികാര പദവികളും സ്ഥാനമാനങ്ങളും അവര്‍ പിടിച്ചെടുക്കുകയാണ് പതിവ്. അര്‍ഹതപ്പെട്ടതും അതിലപ്പുറവും ലഭിച്ചിട്ടും മുറുമുറുപ്പ് മാറാത്തവരാണ് ഇവരിലേറെയും. നഷ്ടം അന്നും ഇന്നും പിന്നാക്ക വിഭാഗങ്ങള്‍ക്കു മാത്രമാണ്'- ലേഖനത്തില്‍ പറയുന്നു. 

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല. ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. അതിന്റെ സൂചനകളാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ പ്രസംഗങ്ങള്‍. പത്തുവര്‍ഷം സമുദായത്തിന് നഷ്ടമായതൊക്കെ വെട്ടിപ്പിടിക്കണമെന്നും, അഞ്ചുനേരം നിസ്‌കരിക്കുന്ന വിശുദ്ധനാണ് നമ്മുടെ സ്ഥാനാര്‍ത്ഥിയെന്നും, മതം മാത്രമാണ് തങ്ങളുടെ പ്രശ്‌നമെന്നും, മുസ്‌ലിംകള്‍ക്കു വേണ്ടിയാണ് മുസ്‌ലിം ലീഗ് നിലകൊള്ളുന്നതെന്നും മറ്റുമുള്ള ലീഗ് നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ ഭൂരിപക്ഷ ജനതയ്ക്കുള്ള മുന്നറിയിപ്പുകളായി കണക്കാക്കണം'- വെള്ളാപ്പള്ളിയുടെ ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെ. 

'ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിര്‍ത്തിയാല്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു. കൊള്ളലാഭമുണ്ടാക്കിയവരാവട്ടെ ന്യൂനപക്ഷ സംഘടിത മതങ്ങളും. വോട്ടുബാങ്കുകള്‍ക്കു മുന്നില്‍ എല്ലാ മുന്നണികളും സാഷ്ടാംഗം നമസ്‌കരിക്കുന്ന സങ്കുചിത രാഷ്ട്രീയത്തിന്റെ രക്തസാക്ഷികളാണ് ഇന്ന് കേരളത്തിലെ പിന്നാക്ക ജനത' -വെള്ളാപ്പള്ളി ലേഖനത്തില്‍ പറയുന്നു. 

അടുത്തിടെയായി തുടര്‍ച്ചയായ വര്‍ഗീയ വിഷം വമിക്കുന്ന പരാമര്‍ശങ്ങളാണ് വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പ്രസംഗങ്ങളിലും, വാര്‍ത്താ സമ്മേളനങ്ങളിലും നിരന്തരം മുസ്‌ലിം വിദ്വേഷവും, ലീഗ് വിമര്‍ശനവും തുടരുകയാണ് എസ്.എന്‍.ഡി.പി നേതാവ്.

 

vellappally natesan, general secretary of sndp yogam, sparks controversy with remarks against indian union muslim league and minority communities in yoganaadam article ahead of kerala assembly elections.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു: അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; കേരളത്തിൻ്റെ അഭിമാനമായി 18-ാം റാങ്കുമായി ആർ. ശ്രുതി

National
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: 84 മണിക്കൂറിനുള്ളിൽ ദുബൈയിൽ നിന്നു പറന്നത് 1,140 വിമാനങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി യുഎഇ

uae
  •  2 days ago
No Image

ജസ്‌ലിയയുടെ മരണം: രൂപം മാറ്റി രക്ഷപെടാൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ പിടിയിലായി

Kerala
  •  2 days ago
No Image

അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ

qatar
  •  2 days ago
No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  2 days ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  2 days ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  2 days ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  2 days ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  2 days ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 days ago