HOME
DETAILS

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

  
February 18, 2026 | 7:34 AM

us civil rights leader jesse jackson dies at 84

വാഷിങ്ടണ്‍: അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍  ജെസ്സെ ജാക്‌സണ്‍ (84) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച് 2017 മുതല്‍ ചികിത്സയിലായിരുന്നു. ജെസ്സെ ജാക്‌സന്റെ കുടുംബമാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.

തങ്ങളുടെ അച്ഛന്‍ തങ്ങള്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ശബ്ദമില്ലാത്തവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും ഒരു സേവക നേതാവായിരുന്നു- മരണവാര്‍ത്ത അറിയിച്ചതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബം പ്രവെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

jesse1.jpg

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ അനുയായി ആയിരുന്നു ജെസ്സെ ജാക്‌സണ്‍. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ വഴിയിലൂടെയായിരുന്നു സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവന്നത്. 

രാജ്യത്തെ അവകാശം നിഷേധിക്കപ്പെട്ട നിന്ദിതരായ ജനതക്കായി വാതിലുകള്‍ തുറന്നിടണമെന്ന് 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഡമോക്രാറ്റിക് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. 

ഇതില്‍ അറബ് അമേരിക്കക്കാരും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തെ പിന്തുണക്കുന്നവരും ഉള്‍പ്പെടുന്നു. വംശീയതയും പാര്‍ശ്വവല്‍ക്കരണവും കൊണ്ട് പതിറ്റാണ്ടുകളായി കഷ്ടപ്പെടുന്നവരായിരുന്നു അവര്‍. ഷിക്കാഗോ ആസ്ഥാനമായുള്ള പൗരാവകാശ സംഘടനകളായ ഓപ്പറേഷന്‍ പുഷ്, നാഷണല്‍ റെയിന്‍ബോ പുഷ് കോളിഷന്‍ എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ് ജാക്സണ്‍.
സിറിയ, ക്യൂബ, ഇറാഖ്, സെര്‍ബിയ തുടങ്ങിയ സ്ഥലങ്ങളില്‍ തടവിലാക്കപ്പെട്ട നിരവധി അമേരിക്കന്‍ പൗരന്മാരെയും മറ്റും മോചിപ്പിക്കുന്നതില്‍ ജാക്സണ്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

1980 കളിലാണ് ജെസ്സെ ജാക്‌സണ്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അദ്ദേഹം രണ്ട് തവണ മത്സരിച്ചിട്ടുണ്ട്. 2000ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ജാക്സണെ ആദരിച്ചിരുന്നു.

ദേശീയ വേദിയില്‍ ഫലസ്തീനികളുടെ ദുരവസ്ഥയിലേക്ക് വെളിച്ചം വീശിയ ആദ്യ നേതാക്കളില്‍ ഒരാളാണ് ജാക്സണ്‍. ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടക്കുന്നതിനിടെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ജാക്സന്റെ നേതൃത്വത്തില്‍ അടിയന്തര ഉച്ചക്കോടി സംഘടിപ്പിച്ചിരുന്നു. 

jesse2.jpg

'റവറന്റ് ജാക്സണ്‍ നമുക്കായി സൃഷ്ടിച്ച പാത മനസ്സിലാക്കാതെ അറബ് അമേരിക്കക്കാരുടെ രാഷ്ട്രീയ ശാക്തീകരണ കഥ പറയാനാവില്ലെന്ന് ഞാന്‍ കരുതുന്നു,'' അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഎഐ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മായ ബെറി പറഞ്ഞു.

അദ്ദേഹത്തിന്റെ മരണത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ തുടങ്ങിയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

american civil rights leader jesse jackson, a close ally of martin luther king jr and founder of operation push, has died at 84 after battling parkinson’s disease since 2017.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  3 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  3 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  3 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  3 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  3 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  3 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  3 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  3 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  3 days ago