helper, officer, manager; government job vacancies currently open for application in kerala; no exam, interviews in progress
HOME
DETAILS
MAL
ഹെൽപ്പർ, ഓഫീസർ, മാനേജർ; കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന സർക്കാർ ജോലിയൊഴിവുകൾ; പരീക്ഷയില്ല, ഇന്റർവ്യൂ നടക്കുന്നു
February 19, 2026 | 1:00 PM
1. അങ്കണവാടി ഹെൽപ്പർ
തിരൂർ അഡീഷണൽ ഐ.സി.ഡി.എസിലെ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി ഹെൽപ്പർ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും 01.01.2026ന് 18നും 46നും ഇടയ്ക്ക് പ്രായമുള്ളവരുമായ വനിതകളായിരിക്കണം. എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി ജയിക്കാത്തവരുമായവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്നുവർഷവും ടി തസ്തികകളിൽ മിനിമം ഒരു വർഷമെങ്കിലും സേവന പരിചയമുള്ളവർക്ക് ആനുപാതികമായും ഉയർന്ന പ്രായ പരിധിയിൽ (പരമാവധി മൂന്ന് വയസ് വരെ) ഇളവും ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം മാർച്ച് 5 വൈകിട്ട് 5ന് മുമ്പ് തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് ആലത്തിയൂർ, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പ്രസ്തുത വാർഡിൽ സ്ഥിരതാമസമാണെന്ന് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ, പ്രായം തെളിയിക്കുന്ന രേഖ, ആധാർ കാർഡ് എന്നിവ ഹാജരാക്കണം.
2. ആയുഷ് മിഷനിൽ ജോലിയവസരം
നാഷണൽ ആയുഷ് മിഷൻ കേരള, പ്രൊക്യൂർമെന്റ് ഓഫീസർ, ക്യാമ്പസ് മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 27ന് വാക് ഇൻ ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭിക്കും. ഫോൺ : 0471-2474550.
3. മാനേജ്‌മെന്റ് ട്രെയിനി
പട്ടികജാതി വികസന വകുപ്പിൽ നടപ്പിലാക്കി വരുന്ന TRACE പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗം യുവതീ യുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ (മുഖ്യ കാര്യാലയത്തിലും 14 ജില്ലാ ഓഫീസുകളിലും), കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ (വിവിധ ജില്ലകളിലെ ഓഫീസുകൾ) എന്നിവിടങ്ങളിലായി മാനേജ്‌മെന്റ് ട്രെയിനി ആയി ഇന്റേൺഷിപ്പിന് അവസരം നൽകുന്നു. പി.എസ്.സി അംഗീകൃത എം.ബി.എ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. നിലവിൽ കോഴ്സ് പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി: 21-40 വയസ്. ഓണറേറിയം: 20,000 രൂപ. ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഓഫീസുകൾ എന്നിവിടങ്ങളിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ്സൈറ്റിലും അപേക്ഷാ ഫോമുകൾ ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695033. ഫെബ്രുവരി 21 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487– 2331064.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."