HOME
DETAILS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനെത്തിയ ഡോക്ടര്‍ക്ക് ദുരനുഭവം; പിജി ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് സൂപ്രണ്ടിന്റെ റിപോര്‍ട്ട്

  
Web Desk
February 21, 2026 | 3:25 AM

misconduct at kozhikode medical college superintendent submits report to human Rights Commission Regarding PG Doctors Behavior

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ (IMCH) പ്രസവത്തിനെത്തിയ വനിതാ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്ടര്‍ മോശമായി പെരുമാറിയതായി സ്ഥിരീകരണം. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് റിപോര്‍ട്ട് സമര്‍പ്പിച്ചു. മലപ്പുറം സ്വദേശിയായ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

2022 ഓഗസ്റ്റ് 17നാണ് മലപ്പുറം സ്വദേശിയായ ഡോക്ടര്‍ക്ക് പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ദുരനുഭവം ഉണ്ടായത്. പ്രസവമുറിയില്‍ കൂട്ടിരിപ്പുകാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മോശം പെരുമാറ്റത്തിലേക്ക് നയിച്ചത്. ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയായ ഡോക്ടറാണ് രോഗിയായ ഡോക്ടറോട് അധിക്ഷേപകരമായ രീതിയില്‍ സംസാരിച്ചത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ഐഎംസിഎച്ച് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ആരോപണവിധേയയായ ഡോക്ടറോട് ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്ന് വിഷയത്തില്‍ തുടരന്വേഷണവും അച്ചടക്ക നടപടികളും സ്വീകരിച്ചു വരികയാണ്. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെ സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത് ഗൗരവകരമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു.

 

Kozhikode Medical College Superintendent submits report to Human Rights Commission confirming a PG doctor's misconduct towards a fellow doctor during her delivery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  18 hours ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  19 hours ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  19 hours ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  19 hours ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  20 hours ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  20 hours ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  20 hours ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  20 hours ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  20 hours ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  20 hours ago