HOME
DETAILS

ഓൺലൈനി'ലുണ്ട് യുവർ ഓണർ...തടവുകാരെ 'ഹാജരാക്കാൻ' ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് കൂടുതൽ വിഡിയോ കോൺഫറൻസിങ് യൂനിറ്റുകൾ വരുന്നു

  
കെ.ഷിന്റുലാൽ
February 23, 2026 | 2:24 AM

produce prisoners before courts more video conferencing units connecting prisons and courts are being introduced

കോഴിക്കോട്: തടവുകാരെ കോടതികളിലേക്ക് കൊണ്ടുപോകുമ്പോഴുള്ള വെല്ലുവിളികളും സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ചുള്ള കൂടുതൽ വിഡിയോ കോൺഫറൻസിങ് യൂനിറ്റുകൾ സ്ഥാപിക്കുന്നു. വിവിധ ജില്ലകളിലായുള്ള 18 ജയിലുകളിലാണ് നിലവിലുള്ളതിന് പുറമേ 21 പുതിയ വിഡിയോ കോൺഫറൻസിങ് യൂനിറ്റുകൾ കൂടി സജ്ജമാക്കുന്നത്. തവനൂർ സെൻട്രൽ ജയിലിലേക്ക് രണ്ട് യൂനിറ്റും കോട്ടയം ആലപ്പുഴ ജില്ലാ ജയിലുകളിലേക്ക് രണ്ട് യൂനിറ്റ് വീതവുമാണ് നിലവിലുള്ളതിന് പുറമെ അനുവദിക്കുന്നത്. 

കോഴിക്കോട്, പാലക്കാട്, മാനന്തവാടി, കണ്ണൂർ, കൊല്ലം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലെ ജില്ലാജയിലുകളിലും ഓരോ യൂനിറ്റ് അധികമായി വരും. തലശേരി, മഞ്ചേരി, പൊൻകുന്നം, ഇരിങ്ങാലക്കുട, മൂവാറ്റുപുഴ, നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ സ്‌പെഷൽ സബ്ജയിലുകളിലും മട്ടാഞ്ചേരി സബ്ജയിലും എറണാകുളം ബോസ്റ്റൽ സ്‌കൂളിലും നിലവിലുള്ളതിന് പുറമെ ഒന്നുകൂടി അധികമായി സ്ഥാപിക്കും. ഇതിനായി 95 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഏറെ തടവുകാരുള്ള ജയിലുകളിൽ നിരവധി പേരെ ഒരേ സമയത്ത് കോടതി നടപടികൾക്ക് ഓൺലൈനായി ഹാജരാക്കേണ്ടി വരുന്നതിലുള്ള സാങ്കേതിക തടസങ്ങൾ ഒന്നിലധികം വിഡിയോ കോൺഫറൻസിങ് യൂനിറ്റുകൾ വരുന്നതിലൂടെ ഒഴിവായി കിട്ടും.

തടവുകാരുടെ വിചാരണയുമായി ബന്ധപ്പെട്ടും കസ്റ്റഡി അപേക്ഷയുമായി ബന്ധപ്പെട്ടുമെല്ലാം ജയിലുകളിൽ നിന്ന് ഇവരെ കോടതിയിലെത്തിക്കുക ഏറെ വെല്ലുവിളിയാണ്. ഇതിനായി ഒരു ദിവസം തന്നെ നിരവധി പൊലിസുകാരുടെ സേവനമാണ് ആവശ്യമായി വരുന്നത്. ക്രമസമാധാന വിഷയങ്ങളുൾപ്പെടെയുണ്ടാകുമ്പോൾ ഇത്തരത്തിലുള്ള എസ്‌കോർട്ട് ഡ്യൂട്ടി സേനയെ പ്രതികൂലമായി ബാധിക്കാറുണ്ട്.

കൂടാതെ മയക്കുമരുന്ന് കേസുകളിൽ പ്രതികളായുള്ള തടവുകാർ പലപ്പോഴും കോടതികളിൽ കൊണ്ടുപോയി തിരുച്ചുവരുമ്പോൾ ലഹരി വസ്തുക്കൾ ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച് ജയിലുകളിൽ എത്തിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളും വലിയ ചെലവും ഒഴിവാക്കാനാണ് ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ചുള്ള വിഡിയോ കോൺഫറൻസിങ് സംവിധാനം ആരംഭിച്ചത്.

2020ൽ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 13 ജയിലുകളിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പിന്നീട് മറ്റു ജയിലുകളിൽ കൂടി വിഡിയോ കോൺഫറൻസിങ് യൂനിറ്റ് ആരംഭിച്ചു. നിലവിൽ ജയിലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ടാണ് സൗകര്യങ്ങൾ കൂട്ടാൻ തീരുമാനിച്ചത്.

Considering the challenges and financial losses involved in transporting prisoners to courts, more video conferencing units are being set up to connect prisons and courts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  8 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  8 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  8 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  8 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  8 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  8 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  8 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  8 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  8 days ago
No Image

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ 9 പൊലിസുകാര്‍ക്ക് വധശിക്ഷ

National
  •  8 days ago