നിതിൻ രാജിന്റെ മരണം: അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം; ജാതി അധിക്ഷേപത്തിന് കേസെടുത്ത് പ്രത്യേക സംഘം
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജ് അധ്യാപകരെ പ്രതികളാക്കി പൊലിസ് കേസെടുത്തു. വകുപ്പ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവർക്കെതിരെയാണ് പൊലിസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസുടുത്തത്. ഇതിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചേർത്തിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘം
നിതിൻ രാജ് കേസിന്റെ ഗൗരവം കണക്കിലെടുത്ത് കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിതിൻ രാജ് കോളോജിൽ നിന്ന് നേരിട്ടത് ക്രൂരമായ ജാതി അധിക്ഷേപവും പീഡനവുമാണെന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന് പിന്നാലെയാണ് കമ്മീഷണർ നടപടിയെടുത്തിരിക്കുന്നത്.സംഭവത്തിന്റേ ഗൗരവം കണക്കിലെടുത്ത് റാഗിംഗ് പരാതികളിൽ വ്യക്തത വരുത്താൻ അന്വേഷണ സംഘം ഉടൻ തിരുവനന്തപുരത്തേക്ക് തിരിക്കും.
നടുക്കുന്ന വെളിപ്പെടുത്തലുകൾ; ശബ്ദരേഖ പുറത്ത്
അധ്യാപകരിൽ നിന്ന് നിതിൻ നേരിട്ട ഭീഷണിയുടെയും അധിക്ഷേപത്തിന്റെയും തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.
അധ്യാപകരുടെ ഭീഷണിയും മറ്റ് തെളിവുകളുമാണ് പുറത്തു വന്നിരിക്കുന്നത്.സ്റ്റാഫ് റൂമിൽ വെച്ച് പോലും നിതിനെ പീഡിപ്പിച്ചിരുന്നതായും ഗേറ്റിന് പുറത്തിറങ്ങിയാൽ കൈകാലുകൾ വെട്ടുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്ന ശബ്ദസന്ദേശങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
നിതിൻ ക്രൂരമായ ജാതി അധിക്ഷേപത്തിന് വിധേയനായിരുന്നതായും, ക്ലാസ് മുറിക്കുള്ളിൽ മാർക്ക് കുറച്ചും കുടുംബത്തെ അധിക്ഷേപിച്ചും ഡോ. റാം നിരന്തരം വേട്ടയാടിയിരുന്നതായും നിതിൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സമാന അനുഭവം മറ്റ് വിദ്യാർത്ഥികൾക്കുമുണ്ടെങ്കിലും അധ്യാപകരുടെ പ്രതികാര നടപടികളെ ഭയന്ന് ആരും പുറത്തുപറയാൻ തയ്യാറാകുന്നില്ല.
രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ നിതിൻ രാജിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥിന്റെ അമ്മയും നിതിന്റേ കുടുംബത്തെ കാണാനെത്തിയിരുന്നു.
"നാണക്കേട് കൊണ്ട് തലകുനിക്കേണ്ട അവസ്ഥയാണിത്. സിദ്ധാർത്ഥിന്റെ മരണം ഉണ്ടായപ്പോൾ തന്നെ കർശന നടപടി വേണമായിരുന്നെന്ന്." പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
നിതിൻ രാജിന്റെ മരണത്തിൽ സത്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റവാളികൾ ഒരു കാരണവശാലും രക്ഷപ്പെടാൻ പാടില്ലെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരോപണവിധേയരായ അധ്യാപകർക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് പൊലിസിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."