യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തു; ഷിപ്പിംഗ് കമ്പനി ഉടമയെ നാടുകടത്താൻ ഉത്തരവിട്ട് യുഎഇ കോടതി
ദുബൈ: താമസസ്ഥലത്ത് രഹസ്യ ക്യാമറകൾ സ്ഥാപിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ഷിപ്പിംഗ് കമ്പനി ഉടമയെ ശിക്ഷിച്ച് യുഎഇ കോടതി. ആറ് മാസം തടവും പിഴയും വിധിച്ച കോടതി, ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവിട്ടു.
ഷിപ്പിംഗ് സംബന്ധമായ ആവശ്യങ്ങൾക്കായി പ്രതിയെ പരിചയപ്പെട്ട യുവതിയാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്. നാട്ടിലേക്ക് സാധനങ്ങൾ അയക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവർ ആദ്യം ഇയാളുടെ സേവനം തേടിയത്. പിന്നീട് പരിചയം പുതുക്കുകയും മറ്റൊരു ഷിപ്പിംഗ് കരാർ നൽകുകയും ചെയ്തു. എന്നാൽ ഈ കരാറിൽ പ്രതി വീഴ്ച വരുത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
തന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെന്റിൽ താമസം വാഗ്ദാനം ചെയ്തും, സഹോദരിയെ പരിചയപ്പെടുത്താം എന്ന് വിശ്വസിപ്പിച്ചുമാണ് പ്രതി യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചത്. എന്നാൽ അവിടെ എത്തിയപ്പോൾ പ്രതി തനിച്ചാണെന്ന് മനസ്സിലാക്കിയ യുവതി ഇയാളുടെ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്തു. പൊലിസിൽ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി, പ്രതിയുടെ ഭാര്യയെ വിവരം അറിയിക്കുകയും ചെയ്തു.
ഇതോടെ പ്രകോപിതനായ പ്രതി, യുവതി താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവളുടെ സ്വകാര്യ ദൃശ്യങ്ങളും ഓഡിയോ റെക്കോർഡിംഗുകളും തന്റെ കൈവശമുണ്ടെന്നും അവകാശപ്പെട്ടു. ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചതോടെ യുവതി പൊലിസിൽ പരാതി നൽകുകയായിരുന്നു.
വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതും ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും യുഎഇ സൈബർ നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റകൃത്യമാണ്.
a uae court has ordered the deportation of a shipping company owner after he was found guilty of secretly filming a woman and blackmailing her. the case highlights strict uae laws against privacy violations and cybercrime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."