HOME
DETAILS

ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

  
Web Desk
April 12, 2026 | 8:09 AM

asha bhosle passes away legendary indian singer dies

ന്യൂഡല്‍ഹി: പ്രശസ്ത ഇന്ത്യന്‍ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു.  92 വയസ്സായിരുന്നു. അന്തരിച്ച ഗായിക ലതാ മങ്കോഷ്‌ക്കറുടെ സഹോദരിയാണ്.  മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ ആനന്ദ് ഭോസ്‌ലെയാണ് മരണ വിവരം ലോകത്തെ അറിയിച്ചത്. 

ഗ്രാമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയായ ആശയെ 2000ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും 2008ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ഗായികയെ ആദരിച്ചു. 20 ഭാഷകളിലായി 12,000 ത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. 

മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇന്‍ഡോറിലായിരുന്നു ജനനം. ലത മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍. അച്ഛന്റെ ശിക്ഷണത്തിലാണ് ആശയും ലതയും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത്.  സഹോദരി ലതയെ പിന്തുടര്‍ന്നാണ് ആശയും പിന്നണി ഗാനരംഗത്ത് എത്തുന്നത്. 1943 ല്‍ മജാബാല്‍ എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ടായിരുന്നു പിന്നണി ഗാനരംഗത്തെ അരങ്ങേറ്റം.

ഹിന്ദിയില്‍ ആദ്യമായി പാടിയ 1945ല്‍ 'ബഡി മാ' എന്ന ചിത്രത്തിലായിരുന്നു. എന്നാല്‍ 1948ല്‍ റിലീസായ 'ചുനാരിയ' ആണ് അവരുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്. 1949 ല്‍ തന്റെ 16ാം വയസ്സില്‍ ഗണ്‍പത്റാവു ഭോസ്ലയെ വിവാഹം കഴിച്ചു. കുടുംബത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു വിവാഹം. എന്നാല്‍ അത് ഒരു പരാജയമായിരുന്നു. 

1956ല്‍ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിലുള്ള സി.ഐ.ഡി എന്ന ചിത്രത്തിലെ ഗാനമാണ് ആശയുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായത്.  പ്രമുഖ ബാനറുകളുടെ ചിത്രങ്ങളിലെല്ലാം പാടാന്‍ ആശയ്ക്ക് അവസരം ലഭിച്ചു. 1966 ലാണ് ആശാ ഭോസ്ലെ - ആര്‍.ഡി.ബര്‍മന്‍ കൂട്ടുകെട്ട് പിറക്കുന്നത്. തീസ്‌രി മന്‍സില്‍ എന്ന സിനിമയില്‍.  പിന്നീട് ആര്‍.ഡി.ബര്‍മന്റെ പ്രിയപ്പെട്ട ഗായികയായി മാറി അവര്‍. പിന്നീട് അവര്‍ തമ്മില്‍ വിവാഹം കഴിക്കുകയും ചെയ്തു. 

ആദ്യ വിവാഹത്തില്‍ മൂന്ന് മക്കളായിരുന്നു ആശക്ക്. ഇതില്‍ രണ്ട് മക്കള്‍ നേരത്തെ മരണപ്പെട്ടു. ഒരാള്‍ 2012ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വര്‍ഷ എന്നായിരുന്നു അവരുടെ പേര്. മൂത്ത മകനായ ഹേമന്ത് 2015ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു.  

legendary indian playback singer asha bhosle passes away leaving behind an unmatched musical legacy across generations

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  2 days ago