HOME
DETAILS

ചരിത്രത്തിലേക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻ; ഇങ്ങനെയൊരു സെഞ്ച്വറി ടി-20 ലോകകപ്പിൽ ആദ്യം

  
Web Desk
February 24, 2026 | 5:43 PM

harry brook create a historical century in t20 world cup

ടി-20 ലോകകപ്പ് സെമിഫൈനലിലേക്ക് മുന്നേറി ഇംഗ്ലണ്ട്. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ രണ്ടു വിക്കറ്റുകൾക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമിഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. 51 പന്തിൽ പത്ത് ഫോറുകളും നാല് സിക്സുകളും അടക്കം 100 റൺസ് നേടിയാണ് ബ്രുക്ക് തിളങ്ങിയത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റനാണ് ഹാരി ബ്രൂക്ക്. 2010 ടി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ക്രിസ് ഗെയ്ൽ ഇന്ത്യക്കെതിരെ സെഞ്ച്വറിക്ക് അരികിൽ എത്തിയെങ്കിലും 98 റൺസിന് പുറത്താവുകയായിരുന്നു.

 

സാഹിബ്‌സാദ ഫർഹാന്റെ അർദ്ധ സെഞ്ച്വറിയാണ് പാകിസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 45 പന്തിൽ 63 റൺസ് ആണ് ഫർഹാന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏഴ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ബാബർ അസം, ഫക്കർ സമാൻ എന്നിവർ 25 റൺസ് വീതം നേടി. 

ഇംഗ്ലണ്ടിനായി ലിയാം ഡാവ്സൻ മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ജാമി ഓവർട്ടൻ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി. പാക് ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയത് ഷഹീൻ അഫ്രീദിയാണ്. നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 

ഈ തോൽവിയോടെ പാകിസ്ഥാന്റെ സെമിഫൈനൽ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. ന്യൂസിലാൻഡിനെതിരെയുള്ള പാകിസ്ഥാന്റെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. സൂപ്പർ എട്ടിലെ പാക്കിസ്ഥാന്റെ അവസാന മത്സരം ശ്രീലങ്കക്കെതിരെയാണ്. ഫെബ്രുവരി 28നാണ് മത്സരം നടക്കുന്നത്. മറുഭാഗത്ത് ഇംഗ്ലണ്ട് ഫെബ്രുവരി 27ന് ന്യൂസിലാൻഡിനെയും നേരിടും.

England advanced to the semi-finals of the T20 World Cup. England defeated Pakistan by two wickets in the second match of the Super Eights to book their place in the semi-finals. England secured the victory on the strength of captain Harry Brook, who scored a century. Brook shone by scoring 100 runs in 51 balls, including 10 fours and four sixes. Harry Brook is the first captain in the history of the T20 World Cup to score a century.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  7 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  7 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  7 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  7 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  7 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  7 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  8 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  8 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  8 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  8 days ago