HOME
DETAILS

പിറന്ന മണ്ണിൽ ജീവിക്കണമെന്ന മോഹം ബാക്കിയാക്കി യൂസുഫ് മടങ്ങി, പൗരത്വമില്ലാത്ത ലോകത്തേക്ക്

  
സി.വി ശ്രീജിത്ത്
February 25, 2026 | 2:36 AM

Yusuf leaves behind his desire to live in the land of his birth and returns to a world without citizenship

ബംഗളുരു: പൗരത്വത്തിന്റെ നിയമക്കുരുക്കിൽ ഒന്നരപ്പതിറ്റാണ്ട് കൽത്തുറുങ്കിൽ കഴിയുമ്പോഴും പാനൂർ എലങ്കോട് പൊങ്ങനോളി യൂസുഫ് കാത്തിരുന്നത് ഒരു നാൾ പിറന്നമണ്ണിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഒടുവിൽ മോഹം ബാക്കിയാക്കി യൂസുഫ് പൗരത്വമില്ലാത്ത ലോകത്തേക്ക് മടങ്ങി.

അവസാനമായി ജന്മമണ്ണിലെ ഖബറിൽ, ഉറ്റവർക്കൊപ്പം അന്ത്യനിദ്രയ്ക്കുള്ള അവസരം പോലും ആ മനുഷ്യന് നിഷേധിക്കപ്പെട്ടു. പ്രാർഥനകളോടെ ജയിലറയ്ക്കുള്ളിൽ, കാലങ്ങൾ കഴിഞ്ഞ യൂസുഫ് പുണ്യ ശഅ്ബാൻ മാസത്തിൽ പടച്ചവന്റെ വിളികേട്ടു.

പാനൂർ എലങ്കോട്ട് തലമുറകളുടെ പിന്തുടർച്ചയുള്ള തറവാട്ടിൽ ജനിച്ച, അക്കാലത്തെ ലഭ്യമായ രേഖകളിലൊക്കെയും പേരുള്ള യൂസുഫ്, കൊൽക്കത്ത ഡംഡം ജയിലിൽ മരിക്കുന്നത് പക്ഷെ നിയമപരമായി പൗരത്വമില്ലാതെയാണ്. പാകിസ്ഥാനിലെ കറാച്ചിയിൽ വ്യാപാരത്തിനുപോയി പതിറ്റാണ്ടുകൾക്കു ശേഷം എല്ലാം ഉപേക്ഷിച്ച് തിരികെ വരാനുള്ള ശ്രമത്തിനിടെയാണ് യൂസുഫ് അനധികൃത കുടിയേറ്റക്കാരനായി മാറിയത്. തുടർന്ന് ജയിലിലടയ്ക്കപ്പെട്ടു. പുറംലോകം കാണാതെ കഴിഞ്ഞ ജനുവരി 14ന് യുസുഫ് പരലോകം പൂകി.

പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് അതിർത്തിയിലെ ബൻഗോണിൽനിന്ന് 2012 ജനുവരി 16 നാണ് പാകിസ്ഥാൻ സ്വദേശികളായ അതീഖുർ റഹ്‌മാൻ, മുഹമ്മദ് എന്നിവർക്കൊപ്പം യൂസുഫ് അറസ്റ്റിലായത്. ബംഗ്ലാദേശ് അതിർത്തിവഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചുവെന്നതായിരുന്നു കുറ്റം. ഒപ്പം വേറെയും അമ്പതോളം പേരുണ്ടായിരുന്നു. പാകിസ്ഥാൻ പൗരന്മാരെന്ന് സ്ഥിരീകരിക്കപ്പെട്ടവരെ അങ്ങോട്ടയച്ചു. യൂസുഫുൾപ്പെടെ മൂന്നുപേരെ 2012 ഏപ്രിൽ 4ന് 650 ദിവസത്തെ വെറുംതടവിനും 2000 രൂപ പിഴയടക്കാനും 24 പർഗാന(നോർത്ത്) എ.സി.ജെ.എം കോടതി ശിക്ഷിച്ചു. 2013 ൽ മൂന്നുപേരെയും മോചിപ്പിക്കാനും പാകിസ്ഥാനിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു. 

താൻ ഇന്ത്യക്കാരനാണെന്നും ജനിച്ചത് കേരളത്തിലെ പാനൂരിലാണെന്നും ഭാര്യയും മകനും ബന്ധുക്കളും അവിടെ സ്ഥിരം താമസമാണെന്നും വാദിച്ചെങ്കിലും പൗരത്വം സ്വയം തെളിയിക്കണമെന്നാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചെങ്കിലും ബന്ധുക്കളെ ബന്ധപ്പെടാൻ അധികൃതർ അനുവദിച്ചില്ല. രേഖകൾ ഇല്ലാത്തതു കൊണ്ട് പാകിസ്ഥാനും യൂസുഫിനെ സ്വീകരിച്ചില്ല. വൈകാതെ യൂസുഫ് കൊൽക്കത്ത ജയിലിലാണെന്ന വിവരം മകൻ നൗഫലിന് ലഭിച്ചു. തുടർന്ന് പിതാവിന്റെ മോചനത്തിന് നൗഫൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒന്നരപ്പതിറ്റാണ്ടോളം പോരാട്ടം നീണ്ടു. 2011 ഡിസംബറിലാണ് യൂസുഫ് അവസാനമായി പാനൂരിലെ വീട്ടിൽനിന്ന് കറാച്ചിയിലേക്കു പോയത്.

ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കണമെന്ന ഉത്തരവിനെ തുടർന്ന് നൗഫൽ പിതാവിന്റെ സ്‌കൂൾ സർട്ടിഫിക്കറ്റ്, വിവാഹ രേഖകൾ, സ്വത്ത് രജിസ്റ്റർ ചെയ്ത ആധാരം, ബന്ധുക്കളുടെ പട്ടിക തുടങ്ങിയയെല്ലാം കൊൽക്കത്ത ഹൈക്കോടതിയിൽ ഹാജരാക്കി. പക്ഷേ വകുപ്പുതല അന്വേഷണ കടമ്പ കടക്കാനായില്ല. നിരപരാധിത്വം ബോധ്യപ്പെട്ട ജയിലധികൃതർ പലവട്ടം യൂസുഫിന്റെ രേഖകൾ തേടി കേരളത്തിലേക്ക് കത്തുകൾ അയച്ചു. പാക് ആരോപണത്തിലെ ആശങ്ക കാരണം ചില ഉദ്യോഗസ്ഥർ മനഃപൂർവം രേഖകൾ മറച്ചുവയ്ക്കുകയായിരുന്നു.

പിതാവിന്റെ മോചനത്തിന് നൗഫൽ മുട്ടാത്ത വാതിലുകളില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുതൽ കൊൽക്കത്ത സെക്രട്ടേറിയറ്റിലും കേരളത്തിലെ വില്ലേജ് ഓഫിസിലും രാഷ്ട്രീയ നേതാക്കളിലുമൊക്കെ എത്തി ആ മുട്ടിവിളി. പക്ഷെ യൂസുഫിന് ജയിലിൽ നിന്നിറങ്ങാനായില്ല. ഒടുവിൽ അനാരോഗ്യത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

മയ്യിത്ത് കാണാനും വിശ്വാസപ്രകാരം ഖബറടക്കാനും വേണ്ടിയായി പിന്നീട് ആ മകന്റെ പോരാട്ടം. പക്ഷെ ഫലിച്ചില്ല. ഇല്ലാത്ത പാക് പൗരത്വ ആരോപണത്തിൽ മുങ്ങി ആ സ്വപ്നവും പൊലിയുമെന്നായി. എന്നാൽ നൗഫൽ തളരാതെ പൊരുതി. നാൽപത് ദിവസങ്ങൾ! ഒടുവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ കൊൽക്കത്തയിലെ ബ്ഗമാരി മുസ്്ലിം ശ്മശാനത്തിൽ യൂസുഫിന്റെ മയ്യിത്ത് ഖബറക്കി.
വിഭജനത്തിനു മുമ്പുതന്നെ യൂസുഫിന്റെ പിതാവ് പി. മുഹമ്മദും കുടുംബങ്ങളും കറാച്ചിയിൽ വ്യാപാരം നടത്തിയിരുന്നു. എന്നാൽ 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിനു ശേഷം മുഹമ്മദും സഹോദരങ്ങളും ഇന്ത്യയിലേക്ക് മടങ്ങി. മുഹമ്മദിന്റെ വ്യാപാര സ്ഥാപനങ്ങൾ മകൻ യൂസുഫിനെ ഏൽപ്പിച്ചിരുന്നു. അങ്ങനെയാണ് യൂസുഫ് പാകിസ്ഥാനിൽ കച്ചവടം തുടർന്നത്. എല്ലാവർഷവും നാട്ടിലെത്തി ഒന്നോ രണ്ടോ മാസങ്ങൾ തങ്ങി തിരിച്ചു പോകുന്ന ആളായിരുന്നു യൂസുഫ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഴ്‌സലോണ ആരാധകരുടെ സ്വപ്നം തകർത്തതാര്? മെസ്സിയുടെ മടങ്ങിവരവ് തടഞ്ഞ ക്ലബ്ബ് പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് സാവി

Football
  •  3 hours ago
No Image

ബി.ജെ.പിയില്‍ ചേര്‍ന്ന ഏഴ് എം.പിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് കത്ത് നല്‍കി എ.എ.പി

National
  •  3 hours ago
No Image

കോഴിക്കോട്ട് പൊലിസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം; മകളുടെ മാല കവർന്നു, വസ്ത്രം വലിച്ചുകീറി

Kerala
  •  3 hours ago
No Image

തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിന് ആശങ്ക; സൂപ്പർ താരം വൈഭവ് സൂര്യവംശിക്ക് പരിക്ക്

Cricket
  •  3 hours ago
No Image

വിവിധ ജില്ലകളിലായി നാല് പേര്‍ക്ക് സൂര്യാതപമേറ്റു; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര; മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്കെതിരെ കേസെടുക്കാൻ നിർദേശം

Kerala
  •  3 hours ago
No Image

ഇടുക്കിയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു

Kerala
  •  4 hours ago
No Image

പാമ്പ് കടിയേറ്റ് 43-കാരി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ആരോപണവുമായി കുടുംബം; കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകും

Kerala
  •  4 hours ago
No Image

നാസ ഫെല്ലോഷിപ് നേടിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍, അധ്യാപകന്‍...വൈറ്റ് ഹൗസ് വെടിവെപ്പില്‍ പിടിയിലായ ആളെ കുറിച്ച വിവരങ്ങള്‍ ഇങ്ങനെ

International
  •  4 hours ago
No Image

കെ.എസ്.ഇ.ബിക്ക് ആശ്വാസം; 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി

Kerala
  •  4 hours ago