HOME
DETAILS

അവസാന ദിനവും ഭരണ-പ്രതിപക്ഷ പോര്; നിയമസഭ പിരിഞ്ഞു; പോർവിളി ഇനി പുറത്ത്

  
Web Desk
February 25, 2026 | 4:00 AM

The ruling opposition fight continues on the last day the assembly has been dissolved the battle cry is now

തിരുവനന്തപുരം: ഭരണ, പ്രതിപക്ഷ  ഏറ്റുമുട്ടലോടെ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനം അവസാനിച്ചു. വിവാദ വിഷയങ്ങളിലെ ഏറ്റുമുട്ടൽ ഇനി പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളെ ചൂടുപിടിപ്പിക്കും. ഏതാനും മാസങ്ങൾക്കു ശേഷം തിരികെയെത്തുമ്പോൾ ഭരണ, പ്രതിപക്ഷ ബെഞ്ചുകളിൽ ആരൊക്കെ ഇടംപിടിക്കുമെന്നത് രാഷ്ട്രീയ കേരളത്തിൻ്റെ നെഞ്ചിടിപ്പേറ്റുന്ന ചോദ്യമാകും. സാധാരണ സർക്കാരുകളുടെ കാലാവധി അവസാനിക്കുന്ന സഭാസമ്മേളനത്തിന്റെ അവസാന ദിനത്തിൽ  പരസ്പരം കൈകൊടുത്തും  ഗ്രൂപ്പ് ഫോട്ടോയെടുത്തും  മടങ്ങുന്നതായിരുന്നു ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ പതിവ്. എന്നാൽ, ഇന്നലെ ചിത്രം വ്യത്യസ്തമായിരുന്നു. രാവിലെ സഭ തുടങ്ങിയപ്പോൾതന്നെ  ശബരിമല സ്വർണക്കൊള്ളയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവന്ന പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷത്തുനിന്ന് സംസാരിച്ച കെ.ബാബു അറിയിച്ചു.

സ്പീക്കറുടെ ഡയസിനു മുന്നിലെ പ്രതിഷേധത്തിനു ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിറങ്ങി. പുതുയുഗയാത്രയിലായിരുന്നതിനാൽ അവസാന ദിവസവും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ എത്തിയിരുന്നില്ല. പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയതിനു പിന്നാലെ മന്ത്രിമാരൊന്നാകെ സ്പീക്കറുടെ മുറിയിലെത്തി ഗ്രൂപ്പ് ഫോട്ടോയെടുത്തു. 

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷം തന്ത്രിയുടെ വാദം ആവർത്തിക്കുകയാണെന്ന ഭരണപക്ഷ വിമർശനം കെ. ബാബു തള്ളി. യു.ഡി.എഫ് സ്വന്തമായി ഒരു ആക്ഷേപവും ഉന്നിയിച്ചിട്ടില്ലെന്നും കോടതി പറഞ്ഞ കാര്യങ്ങളാണ് തങ്ങൾ പറഞ്ഞതെന്നും കെ. ബാബു പറഞ്ഞു. 

ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്നം തീരുമെന്നും സഭ സുഗമമായി മുന്നോട്ടുപോകുമെന്നും അല്ലാതെ തങ്ങൾ സഹകരിക്കില്ലെന്നും  ബാബു പറഞ്ഞു. സഭ തുടങ്ങിയപ്പോൾതന്നെ പ്രതിഷേധം ആരംഭിച്ച പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തി. പ്രതിപക്ഷത്തിന് ചർച്ചകളെ ഭയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമെന്ന് മന്ത്രി പി. രാജീവും കുറ്റപ്പെടുത്തി. 

തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്താണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ജനം ആഴക്കടലിൽ വലിച്ചെറിയുമെന്നും മന്ത്രി എം.ബി. രാജേഷും  ബി.ജെ.പിക്കു വേണ്ടിയാണ് പ്രതിഷേധമെന്ന് മറ്റ് മന്ത്രിമാരും തുറന്നടിച്ചു. ഇതൊന്നും ശ്രദ്ധിക്കാതെ  ബാനറും പ്ലക്കാഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ നടപടികളുമായി സർക്കാർ മുന്നോട്ടുപോയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. 

ബില്ലുകളടക്കം പാസാക്കി അതിവേഗം നടപടികൾ പൂർത്തിയാക്കിയ സ്പീക്കർ, സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിയെ ക്ഷണിച്ചു.  പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി അവിശ്വാസപ്രമേയം പോലും കൊണ്ടുവരാൻ കഴിയാത്ത പ്രതിപക്ഷമെന്നു പരിഹസിച്ചു. പിന്നാലെ സഭാനടപടികൾ സബന്ധിച്ച് സ്പീക്കർ സംക്ഷിപ്തം അവതരിപ്പിച്ചു. തുടർന്ന്  സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  14 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  14 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  14 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  14 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  14 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  14 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  14 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  14 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  14 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  14 days ago