HOME
DETAILS

ജിദ്ദയിൽ മന്ത്രിസഭാ യോഗം ചേർന്നു; വിവിധ രാജ്യങ്ങളുമായി നയതന്ത്ര-സാമ്പത്തിക കരാറുകൾക്ക് സഊദി മന്ത്രിസഭയുടെ അംഗീകാരം

  
February 25, 2026 | 10:50 AM

saudi cabinet session jeddah mbs international agreements

ജിദ്ദ: ആഗോളതലത്തിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനായി സഊദി അറേബ്യ നൽകി വരുന്ന പിന്തുണ ഇനിയും തുടരുമെന്ന് ജിദ്ദയിൽ ചേർന്ന മന്ത്രിസഭ യോ​ഗം അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിലായിരുന്നു യോ​ഗം. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും കൈകൊണ്ട നിലപാടിനെക്കുറിച്ചും കിരീടാവകാശി യോഗത്തിൽ വിശദീകരിച്ചു. കസാക്കിസ്ഥാൻ പ്രസിഡന്റിൽ നിന്ന് ലഭിച്ച സന്ദേശത്തെക്കുറിച്ചും അദ്ദേഹം മന്ത്രിസഭയിൽ വ്യക്തമാക്കി. 

മന്ത്രിസഭയിലെടുത്ത പ്രധാന തീരുമാനങ്ങൾ

വിവിധ രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി നിരവധി ധാരണാപത്രങ്ങൾക്കും കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി.

*ശാസ്ത്രീയ-ഗവേഷണ മേഖലകളിലെ സഹകരണത്തിന് പാകിസ്താൻ ആഭ്യന്തര മന്ത്രാലയവുമായി കരാറിലൊപ്പിട്ടു. ഒപ്പം ആരോ​ ഗ്യമേഖലയിലെ സഹകരണം വർദ്ധിപ്പിക്കും. 
*ഔഖാഫ് മേഖലയിലെ സഹകരണത്തിന് ഒമാൻ മതകാര്യ മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു
*അർമേനിയയുമായി രാഷ്ട്രീയ ചർച്ചകൾക്കും, എസ്റ്റോണിയയുമായി നിക്ഷേപ മേഖലയിലും, തുർക്ക്മെനിസ്ഥാനുമായി പരിസ്ഥിതി സംരക്ഷണത്തിലും സഹകരിക്കാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. ക്യൂബ, കിരിബാട്ടി എന്നീ രാജ്യങ്ങളുമായി വ്യോമയാന കരാറുകൾക്കും അംഗീകാരം നൽകി.
*നാഷനൽ കോമ്പറ്റിറ്റീവ്‌നെസ് സെന്ററും സഊദി സെന്റർ ഫോർ ഇക്കണോമിക് ബിസിനസും ലയിപ്പിക്കാൻ മന്ത്രിസഭയിൽ തീരുമാനമായി. രാജ്യത്തെ ബിസിനസ്സ് മേഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റ ഭാ​ഗമായായണ് ഈ നടപടി. ഇവ ഇനി മുതൽ "സഊദി സെന്റർ ഫോർ കോമ്പറ്റിറ്റീവ്‌നെസ് ആൻഡ് ബിസിനസ്" എന്ന പേരിലായിരിക്കും അറിയപ്പെടുക.

രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ നൽകുന്ന പിന്തുണയെയും പ്രോത്സാഹനത്തേയും യോഗം പ്രശംസിച്ചു. 

Crown Prince Mohammed bin Salman chaired the Saudi Cabinet session in Jeddah, reaffirming support for global peace. The Council approved key international agreements with Pakistan, Oman, and others, while announcing the merger of business centers to boost national competitiveness.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്; പെരുന്നാളിന് കൂടുതല്‍ പണം അയക്കാനാകുമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value

Economy
  •  6 days ago
No Image

ഭക്ഷണം ഉണ്ടാക്കാൻ പോലും അനുവദിക്കുന്നില്ല; ഐടി ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ, സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

crime
  •  6 days ago
No Image

വയനാട്ടിലെ കര്‍ഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടര്‍ന്ന്; മരണകാരണം ആന്തരിക രക്തസ്രാവം

Kerala
  •  6 days ago
No Image

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 99%,  9,379 പേര്‍ക്ക് ടോപ് പ്ലസ്

organization
  •  6 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറും പുറത്തേക്ക്, കോടതി സ്വാഭാവികജാമ്യം അനുവദിച്ചു

Kerala
  •  6 days ago
No Image

ഇറാനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് സൈനികരെ തിരിച്ചറിഞ്ഞതായി യു.എസ് 

National
  •  6 days ago
No Image

കോടതിയിൽ ആൾമാറാട്ടം: മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹാജരാക്കിയത് 'സ്ഥിരം ജാമ്യക്കാരനെ'; പേര് മാറിപ്പോയതോടെ കളി പാളി, അഭിഭാഷക കുടുക്കിൽ

crime
  •  6 days ago
No Image

മെസ്സിയും റൊണാൾഡോയും പിന്നിൽ; പെനാൽറ്റിയിൽ ഞാനാണ് മികച്ചവൻ: വെല്ലുവിളിയുമായി മെക്സിക്കൻ താരം

Football
  •  6 days ago
No Image

എ.ഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് ജയില്‍ മോചിതനായി

National
  •  6 days ago
No Image

ഖാംനഈയുടെ പിന്‍ഗാമിയായി മകന്‍? മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവാകുമെന്ന് റിപ്പോര്‍ട്ട്

International
  •  6 days ago