HOME
DETAILS

'ആരോഗ്യമന്ത്രിക്കെതിരേ നടന്നത് പ്രതിഷേധമല്ല, ഒരുകൂട്ടം ആക്രമികളുടെ വിളയാട്ടം'; ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

  
Web Desk
February 25, 2026 | 11:16 AM

It was not a protest against the Health Minister but the rampage of a group of attackers the Chief Minister termed it vile politics

തിരുവനന്തപുരം:  ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേ കണ്ണൂരില്‍ നടന്ന കെഎസ്‌യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ വെച്ച് നടന്നത് പ്രതിഷേധമല്ല മറിച്ച് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല. രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുത്.

ഇതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു ആക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരിക്കേല്‍ക്കുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കെഎസ് യു പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ മന്ത്രിയ്ക്ക് കഴുത്തിന് പരുക്കേറ്റു.

കണ്ണൂരില്‍ നിന്നും, തിരുവനന്തപുരത്തേക്ക് പോവുന്നതിനിടെയാണ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് മുന്‍പായി രണ്ട് തവണ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെ വഴിയില്‍ തടഞ്ഞിരുന്നു. പിന്നാലെയാണ് റെയില്‍വ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് നടക്കുന്നതിനിടെ കെഎസ്‌യു പ്രതിഷേധവുമായി എത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  8 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  8 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  8 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  8 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  8 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  8 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  8 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  8 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  8 days ago
No Image

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ 9 പൊലിസുകാര്‍ക്ക് വധശിക്ഷ

National
  •  8 days ago