HOME
DETAILS

വിദ്യാർഥികളിൽ ഭക്ഷ്യസുരക്ഷാ അവബോധം വളർത്താൻ ‘യങ് ഇൻസ്പെക്ടർ’ പദ്ധതിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

  
February 25, 2026 | 1:22 PM

qatar moph launches young inspector food safety initiative schools

ദോഹ: ഭക്ഷ്യസുരക്ഷയെക്കുറിച്ച് അറിവ് പകരാൻ യങ് ഇൻസ്പെക്ടർ' പദ്ധതിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. സ്‌കൂൾ വിദ്യാർഥികൾക്കിടയിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കാൻ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണരീതികൾ ചെറുപ്പത്തിലേ ശീലമാക്കുന്നതിന് ഇതിലൂടെ സാധിക്കും. പദ്ധതിയിലൂടെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഭക്ഷണ നിർമാണ ഫാക്ടറികളിൽ സന്ദർശനം നടത്താൻ അവസരം ലഭിക്കും.

ഭക്ഷണം കേടുവരാതെ എങ്ങനെ സൂക്ഷിക്കാമെന്നും ഫാക്ടറികളിൽ എങ്ങനെയൊക്കെയാണ് പരിശോധനകൾ നടത്തുന്നതെന്നും കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാം. പ്രൈമറി സ്‌കൂളുകളിൽ നടന്ന വർക്ക്‌ഷോപ്പുകളുടെ ഭാഗമായി സ്‌കൂൾ കാന്റീനുകളിൽ പരിശോധന നടത്താൻ കുട്ടികളെയും ഉൾപ്പെടുത്തി. ഭക്ഷ്യസുരക്ഷാ ലാബുകളും കുട്ടികൾക്ക് സന്ദർശിക്കാൻ അധികൃതർ അവസരമൊരുക്കി. ഭക്ഷണത്തിലെ വിഷാംശങ്ങൾ എങ്ങനെ കണ്ടെത്താമെന്നും ലാബ് പരിശോധനകളുടെ പ്രാധാന്യം എന്താണെന്നും വിശദീകരിച്ചു നൽകി. ദേശീയ ബോധവൽക്കരണ പരിപാടികളുടെ വിജയത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിൽ സഹകരണം അത്യാവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

Qatar's Ministry of Public Health launches 'Young Inspector' initiative for students to promote food safety awareness through factory visits and workshops.
  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  7 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  7 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  7 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  7 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  7 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  7 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  7 days ago
No Image

യാത്രാദുരിതത്തിന് ആശ്വാസം; ഷാർജയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

uae
  •  7 days ago
No Image

കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍ 

Kerala
  •  7 days ago