HOME
DETAILS

വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലേ?; പത്മപുരസ്കാരത്തിനെതിരെ ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതി ഹൈക്കോടതിയിൽ

  
Web Desk
February 26, 2026 | 8:48 AM

vellanppallys criminal background not checked by center sree narayana dharma prabodhana samrakshana samithi moves high court against padma award

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൺ പുരസ്കാരം നൽകാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി. ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്ന് നൽകുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതിയാണ് ഹരജി നൽകിയത്.

പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയെന്നാണ് ഹരജിക്കാരുടെ വാദം. മാരാരിക്കുളം പൊലിസ് രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണാ കേസ്, മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകൾ, എസ്.എൻ ട്രസ്റ്റ് കോളേജുകളിലെ പണമിടപാടുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയിൽ വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

കേസുകളുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകുന്നതിനുള്ള തുടർനടപടികൾ അടിയന്തരമായി തടയണമെന്നാണ് സംഘടനയുടെ ആവശ്യം. ഹരജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. കൂടാതെ സംസ്ഥാന സർക്കാരിനും വെള്ളാപ്പള്ളി നടേശനും കോടതി നോട്ടീസ് അയച്ചു. കേസ് വിശദമായ വാദത്തിനായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

 

 

A petition has been filed in the Kerala High Court by the Sree Narayana Dharma Prabodhana Samrakshana Samithi challenging the decision to confer the Padma Bhushan (referred to in some local reports as Padma Vibhushan) on SNDP Yogam General Secretary Vellappally Natesan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  15 hours ago
No Image

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

International
  •  16 hours ago
No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  16 hours ago
No Image

യു.എസിന് വീണ്ടും തിരിച്ചടി; ഹോര്‍മുസില്‍ 238 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ തകര്‍ന്നു

International
  •  16 hours ago
No Image

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി 

National
  •  16 hours ago
No Image

ദുബൈയിലെ 18 വാസസ്ഥലങ്ങളിൽ പുതിയ റോഡ് പദ്ധതികളുമായി ആർടിഎ; യാത്രാസമയം 40 ശതമാനം കുറയും

uae
  •  17 hours ago
No Image

''കെകെ രമയുടെ പിഎക്ക് ബോംബ് നിര്‍മാണത്തിനിടെ പരിക്ക്''; സോഷ്യല്‍ മീഡിയ വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി ആര്‍എംപി നേതാവ് 

Kerala
  •  17 hours ago
No Image

കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  17 hours ago
No Image

തടയാനാവില്ല; ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍; ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് 

International
  •  17 hours ago
No Image

മണ്ഡല പുനര്‍നിര്‍ണയം; പ്രതിപക്ഷ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് സിപിഎം-സിപിഐ ജനറല്‍ സെക്രട്ടറിമാര്‍; പകരം പ്രതിനിധികളെ അയച്ചു 

National
  •  17 hours ago