HOME
DETAILS

യുദ്ധഭീതിയില്‍ തീപിടിച്ച് സ്വര്‍ണവില; രണ്ട് ദിവസം കൊണ്ട് കൂടിയത് 8000 ത്തിലധികം, ഇന്നത്തെ വില ഇങ്ങനെ

  
Web Desk
March 01, 2026 | 6:29 AM

gold-price-surges-amid-middle-east-war-fears

ആഗോള സംഘര്‍ഷ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് ഗ്രാമിന് 400 രൂപയും പവന് 3200 രൂപയുമാണ് വര്‍ധിച്ചത്. ഇന്നലെ രണ്ട് തവണയായി 5240 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് 8440 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. സംഘര്‍ഷ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില വര്‍ധിക്കാന്‍ കാരണമായത്.

ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5278 ഡോളറും വെളളി വില ട്രോയ് ഔണ്‍സിന് 93.72 ഡോളര്‍ എന്ന നിലയിലുമെത്തി. 

ഇന്നത്തെ വില: ഗ്രാമിന് 15,865 രൂപയും പവന് 1,26,920 രൂപയുമാണ് ഇന്നത്തെ വില.

സാധാരണ രീതിയില്‍ ഞായറാഴ്ച്ച കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകാറില്ല. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

10 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍  ഇന്നത്തെ വിലയില്‍ 22 കാരറ്റ് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ 1,43,854 രൂപയോളം നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന് 325 രൂപയാണ് ഗ്രാമിന് കൂടിയത്.ഇതോടെ ഗ്രാമിന് 13,030 രൂപയും പവന് 1,04,240 രൂപയുമായി. 

 

Gold prices have surged sharply amid escalating Middle East tensions, as investors turn to the precious metal as a safe-haven asset during geopolitical uncertainty. In just two days, gold prices have jumped by over ₹8,000, reflecting strong global demand and market volatility.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  5 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  5 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  5 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  5 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  5 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  5 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  5 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  5 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  5 days ago