HOME
DETAILS

മാനവീയം വീഥിയിൽ യുവതിയുടെ 'ആക്രമണം'; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കാണികൾ; ഒടുവിൽ കേസെടുത്ത് പൊലിസ്

  
March 01, 2026 | 4:26 PM

Attack of a young woman on Manaveeyam Street Onlookers applaud and encourage Police finally file a case

തിരുവനന്തപുരം: നഗരത്തിലെ സാംസ്കാരിക ഇടമായ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം രാത്രിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ പൊതുമധ്യത്തിൽ നടത്തിയ അടിപിടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുണ്ടായ തർക്കം ഒടുവിൽ തെരുവുയുദ്ധമായി മാറുകയായിരുന്നു.

'എഴുന്നേറ്റ് ഇടിക്കെടാ...': ആവേശവുമായി കാണികൾ

നടുറോഡിൽ വീണുകിടന്ന യുവാവിനെ യുവതി മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടയിൽ ചുറ്റും കൂടിയവർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം അടിപിടി ആസ്വദിക്കുന്ന കാഴ്ചയാണ് ഉണ്ടായത്. "എഴുന്നേറ്റ് ഇടിക്കെടാ..." എന്ന് ചിലർ യുവാവിനെ പ്രകോപിപ്പിക്കുന്നതും, യുവതിയുടെ ഓരോ പ്രഹരത്തിനും ചുറ്റുമുള്ളവർ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കേൾക്കാം. തിരുവനന്തപുരം സ്വദേശിയായ ഒരു ഹോട്ടൽ ജീവനക്കാരിയും സുഹൃത്തുമാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പൊലിസിനോട് പറഞ്ഞത് 'തമാശ' എന്ന്

സംഭവസ്ഥലത്തെത്തിയ പൊലിസ് സംഘം ഇവരോട് കാര്യങ്ങൾ തിരക്കിയപ്പോൾ, തങ്ങൾ തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു ഇരുവരുടെയും മറുപടി. എന്നാൽ, പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനും ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനും ഇവർക്കെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പൊലിസ് അറിയിച്ചു.

മാനവീയം വീഥി: നൈറ്റ് ലൈഫോ അതോ സംഘർഷഭൂമിയോ?

തിരുവനന്തപുരത്ത് നൈറ്റ് ലൈഫ് ഔദ്യോഗികമായി ആരംഭിച്ചതിന് പിന്നാലെ മാനവീയം വീഥിയിൽ സംഘർഷങ്ങൾ പതിവാകുകയാണ്.ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചിരുന്നു.ലഹരി ഉപയോഗവും ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണങ്ങളും ഇവിടെ പതിവ് കാഴ്ചയാകുന്നു.പൊലിസ് എയ്ഡ് പോസ്റ്റും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അസമയത്തുള്ള ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ അധികൃതർ പാടുപെടുകയാണ്.നഗരത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രത്തെ ഇത്തരം അനാശാസ്യ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ രാത്രികാല പട്രോളിംഗ് കൂടുതൽ കർശനമാക്കാനാണ് പൊലിസിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  10 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  10 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  10 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  10 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  10 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  10 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  10 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  10 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  10 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  10 days ago