HOME
DETAILS

ഖാംനഈയുടെ മരണത്തില്‍ വിങ്ങിപ്പൊട്ടി ചിക്കബല്ലാപ്പൂരിലെ 'മിനി ഇറാന്‍' 

  
March 02, 2026 | 1:43 AM

Mini Iran in Karnataka Mourns the Death of Irans Supreme Leader

ചിക്കബല്ലാപ്പൂര്‍ (കര്‍ണാടക): അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും മിസൈലുകള്‍ ഇറാന്‍ തലസ്ഥാനത്ത് പതിക്കുമ്പോള്‍, അതിന്റെ പ്രകമ്പനം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കിപ്പുറം കര്‍ണാടകയിലെ കൊച്ചുഗ്രാമത്തിലെ ജനങ്ങളുടെ ഹൃദയത്തിലും സൃഷ്ടിച്ചു. കാരണം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മരണത്തോടെ പ്രിയപ്പെട്ടൊരാള്‍ നഷ്ടമായ വേദനയിലാണ് ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ ആലിപൂര്‍. ശീഈ മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള, 'മിനി ഇറാന്‍' എന്നറിയപ്പെടുന്ന ഈ ഗ്രാമം ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിലാണ്.
1981ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ക്ഷണമനുസരിച്ച് ഇന്ത്യയിലെത്തിയ ഖാംനഈ ആലിപൂരും സന്ദര്‍ശിക്കുകയുണ്ടായി. അന്ന് അദ്ദേഹം ഗ്രാമവാസികളുമായും പണ്ഡിതന്മാരുമായും നടത്തിയ കൂടിക്കാഴ്ചകള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഗ്രാമത്തിന്റെ സ്വത്വമായി നിലനില്‍ക്കുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഗ്രാമത്തില്‍ ഖാംനഈയുടെ പേരില്‍ ഒരു ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്.
ഞായറാഴ്ച മുതല്‍ ഗ്രാമത്തിലെ കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വമേധയാ അടച്ചു. ആഘോഷങ്ങളെല്ലാം മാറ്റിവച്ചു. വീടുകളിലും പള്ളികളിലും കറുത്ത കൊടികള്‍ ഉയര്‍ന്നു. കറുത്ത വസ്ത്രം ധരിച്ച് ഖാംനഈയുടെ ചിത്രങ്ങളുമേന്തി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ഏകദേശം 25,000 പേര്‍ താമസിക്കുന്ന ആലിപൂരില്‍ 90 ശതമാനവും ശീഈ മുസ്ലിംകളാണ്. ഇവിടുത്തെ മിക്ക കുടുംബങ്ങള്‍ക്കും ഇറാനുമായി നേരിട്ട് ബന്ധമുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കുമായി നൂറുകണക്കിന് യുവാക്കളാണ് ആലിപൂരില്‍ നിന്ന് ഇറാനിലേക്ക് പോകുന്നത്. കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസവും മതപഠനവും സാധ്യമാകുമെന്നതിനാല്‍ ഇറാന്‍ ഈ ഗ്രാമവാസികള്‍ക്ക് രണ്ടാം വീടാണ്.
സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ ഇറാന്‍, സഊദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആലിപൂര്‍ സ്വദേശികളെ സഹായിക്കാന്‍ ഹെല്‍പ്‌ലൈന്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. ചിക്കബല്ലാപ്പൂര്‍ എസ്.പി കുശാല്‍ ചൗക്‌സിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം ആലിപൂരില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

Summary: The village of Alipur in Karnataka’s Chikkaballapur district, often referred to as 'Mini Iran' due to its large Shia Muslim population, has entered a three-day period of mourning following the death of Iran’s Supreme Leader, Ayatollah Ali Khamenei. The news of missiles from the US and Israel hitting the Iranian capital has deeply affected the villagers, many of whom share a profound cultural and historical bond with Iran.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  a day ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  a day ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  a day ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  a day ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  a day ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a day ago
No Image

പാറയിടുക്കില്‍ കുടുങ്ങിയ കുട്ടിയാനയുടെ അമ്മ എത്തിയില്ല; അട്ടപ്പാടിയില്‍ വനപാലകര്‍ ജാഗ്രതയില്‍

Kerala
  •  a day ago
No Image

The Fragility of Friendship Amidst State Power: The Story Behind Jacques Gourmelen’s Iconic Frame

International
  •  a day ago
No Image

സൗഹൃദങ്ങൾക്കിടയിലെ നോവായി ഫ്രാൻസിലെ തൊഴിലാളി സമരത്തിനിടെ പകർത്തിയ ചിത്രം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചർച്ചയാവുന്നു ┃in-depth

International
  •  a day ago
No Image

ഒമാനില്‍ മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

oman
  •  a day ago