ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തിയ ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പോകുക; നിർദേശങ്ങളുമായി സഊദിയിലെ എയർപോർട്ട് അതോറിറ്റികൾ
റിയാദ്: സഊദിയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് നിർദേശവുമായി സഊദി അറേബ്യയിലെ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനങ്ങളുടെ സമയക്രമം അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ ഭരണവിഭാഗമാണ് ഈ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
യാത്രക്കാർ ശ്രദ്ധിക്കാൻ
*സമയക്രമം പരിശോധിക്കുക: വിമാനങ്ങളുടെ സമയത്തിലോ റൂട്ടിലോ മാറ്റമുണ്ടോയെന്ന് യാത്രക്കാർ നേരിട്ട് എയർലൈനുകളുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കണം.
*ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക: വിമാനത്താവളങ്ങളുടെയും എയർലൈനുകളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കുക.
*മുൻകൂട്ടി തയാറെടുക്കുക: വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് തന്നെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുന്നത് വഴി യാത്രാ തടസ്സങ്ങൾ ഒഴിവാക്കാം.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിമാനത്താവള പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനുമാണ് മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Major Saudi airports in Riyadh, Jeddah, and Dammam issue travel advisories. Passengers are urged to verify flight schedules with airlines due to regional updates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."