HOME
DETAILS
MAL
റിയാദിലെ യു.എസ് എംബസി ആക്രമണം; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം, ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി ഭരണകൂടം
Web Desk
March 03, 2026 | 1:19 PM
റിയാദ്: റിയാദിലെ അമേരിക്കൻ എംബസി ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ഏത് നടപടിയും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും ഭരണകൂടം അറിയിച്ചു. ആവർത്തിച്ചുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സഊദി ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികളെ നേരിടാൻ തങ്ങൾ സുസജ്ജമാണെന്നും രാജ്യം ആവർത്തിച്ചു.
Saudi Arabia strongly condemned Iran's attack on the US Embassy in Riyadh, calling it a violation of international law and affirming its right to self-defense.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."