HOME
DETAILS

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

  
Web Desk
March 06, 2026 | 8:02 AM

how long will the us continue this blackmail jairam ramesh reacts to temporary approval for india to buy russian oil

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യു.എസ് താല്‍ക്കാലിക അനുമതി നല്‍കിയ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ് എം.പി ജയറാം രമേശ്. അമേരിക്കയുടെ ഈ ബ്ലാക്ക് മെയില്‍ എത്രകാലം തുടരുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. 

'ട്രംപിന്റെ പുതിയ കളി. പുടിന്റെ കയ്യില്‍ നിന്ന് എണ്ണ വാങ്ങാമെന്ന് ഡല്‍ഹിയിലെ ചങ്ങാതിക്ക് അനുമതി നല്‍കിയിരിക്കുകയാണ്. എത്രകാലം അമേരിക്കയുടെ ഈ ബ്ലാക്ക് മെയില്‍ തുടരും' അദ്ദേഹം എക്‌സില്‍ കുറിച്ചു. യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് ജയറാം രമേശിന്റെ പരിഹാസം. 

 

റഷ്യയില്‍ നിന്ന് എണ്ണ  വാങ്ങാന്‍ 30 ദിവസത്തെ ഇളവാണ് അമേരിക്കന്‍ ട്രഷറി വകുപ്പ് ഇന്ത്യക്ക് നല്‍കിയത്. കടലില്‍ കുടുങ്ങികിടക്കുന്ന റഷ്യന്‍ കപ്പലുകളില്‍നിന്ന് എണ്ണ വാങ്ങുന്നതിനാണ് ഇളവെന്നും രാജ്യാന്തര വിപണിയിലേക്ക് തടസ്സമില്ലാതെ എണ്ണ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വിശദീകരണമായി യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് അറിയിച്ചിട്ടുണ്ട്. 

യു.എസുമായുള്ള വ്യാപാര കരാറിനെതിരെ തന്നെ നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. അമേരിക്കക്ക് മുന്നില്‍ ഇന്ത്യ കീഴടങ്ങിയെന്നാണ് അവര്‍ ആരോപിച്ചത്. ഇന്ത്യയുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് കരാറെന്നും ട്രംപിന്റെ ഭീഷണിക്കു മുന്നില്‍ കീഴടങ്ങുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാം എന്ന വ്യവസ്ഥയിലാണ് ഇന്ത്യക്കുള്ള ഇറക്കുമതി തീരുവയില്‍ ഇളവ് വരുത്താന്‍ യു.എസ് തീരുമാനിച്ചത്.

ഇതിന് പിന്നാലെ ഘട്ടംഘട്ടമായി റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചുകൊണ്ടുവരികയാണ് എന്ത്യ. അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമോ എന്ന ചോദ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ പരസ്യമായി പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.  രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 88 ശതമാനത്തോളം ഇറക്കുമതിയാണ്.ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് കപ്പല്‍പാത അടച്ചതോടെ എണ്ണ ലഭ്യതയുടെ കാര്യത്തില്‍ രാജ്യം കടുത്ത പ്രതിസന്ധിയാണ് മുന്നില്‍ കാണുന്നത്. 

രാജ്യത്ത് ആവശ്യമുള്ളതിന്റെ 50 ശതമാനത്തോളം എണ്ണയും  ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എണ്ണ വരവ് തടസ്സപ്പെട്ടത് രാജ്യത്ത് വിലക്കയറ്റ ആശങ്ക ഉയര്‍ത്തിയിരുന്നു.താല്‍ക്കാലികമായെങ്കിലും റഷ്യന്‍ എണ്ണ ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചത് ഇന്ത്യക്ക് വലിയ ആശ്വാസമാകും.

congress leader jairam ramesh criticized the united states after it granted india a temporary 30-day approval to continue buying russian oil, questioning how long such pressure tactics would continue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Kerala
  •  8 days ago
No Image

ടൗണ്‍ഷിപ്പിലെ വീടിന് വിള്ളല്‍; നേരിട്ടെത്തി ഉരച്ചുനോക്കി മന്ത്രി രാജന്‍, താമസം തുടങ്ങിയ ശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയണമെന്ന് പ്രതികരണം

Kerala
  •  8 days ago
No Image

ചര്‍ച്ചകളില്‍ ബുധനാഴ്ചക്കകം ധാരണയിലെത്തിയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് 

International
  •  8 days ago
No Image

നിതിന്‍ രാജിന്റെ മരണം:  അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഓര്‍ത്തോഡോന്റിക് വിഭാഗം ജീവനക്കാര്‍ ഒന്നടങ്കം രാജിവച്ചു

Kerala
  •  8 days ago
No Image

നാവിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടും; യു.എസിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  8 days ago
No Image

ഫൈനലിൽ മെസ്സിയെ നേരിടണം, ആ ജേഴ്സി എനിക്ക് വേണം; ലോകകപ്പ് സ്വപ്നം പങ്കുവെച്ച് ബെൽജിയം താരം

Football
  •  8 days ago
No Image

ചൂടില്‍ ഉരുകി കേരളം; വൈദ്യുതി ഉപഭോഗം, ഇന്നലെ മാത്രം ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ് 

Kerala
  •  8 days ago
No Image

ഖത്തർ കപ്പ് 2026 മാറ്റിവെച്ചു; ടൂർണമെൻ്റ് അടുത്ത സീസണിൽ നടക്കും

Football
  •  8 days ago
No Image

യുഎസ്-ഇറാൻ നിർണ്ണായക ചർച്ചകൾക്ക് വീണ്ടും പാകിസ്താൻ വേദിയാകുന്നു; ഉറ്റുനോക്കി ലോകം

International
  •  8 days ago
No Image

കഅ്ബയുടെ കിസ്‌വ ഉയർത്തിക്കെട്ടി; ഈ വർഷത്തെ ഹജ്ജ് സീസണിന് ഔദ്യോഗിക തുടക്കം | Hajj 2026

Saudi-arabia
  •  8 days ago