വാൽപ്പാറ അപകടം: സാന്ത്വനവുമായി സമസ്ത നേതാക്കൾ; മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു
മലപ്പുറം: വാൽപ്പാറയിലെ ദുരന്തത്തിൽ മരണമടഞ്ഞവരുടെ വീടുകൾ സമസ്ത നേതാക്കൾ സന്ദർശിച്ചു. പാങ്ങിലെയും കൊളത്തൂരിലെയും മരണ വീടുകളാണ് സമസ്ത സെക്രട്ടറി കെ.ഉമർ ഫൈസി മുക്കം, മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് മൗലവി, എസ്.കെ.ജെ.എം.സി.സി സെക്രട്ടറി കെ.ടി ഹുസൈൻ കുട്ടി മൗലവി, എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചത്.
അപകടത്തിൽ മരണപ്പെട്ട പാങ്ങ് സ്വദേശികളായ സുഹ്റ ടീച്ചർ, മകൻ ഹിഷാം, അബ്ദുൽ മജീദ് മാസ്റ്റർ, ഭാര്യ റുഖിയ , റംല ടീച്ചർ, സക്കീന ടീച്ചർ, പാചകക്കാരി സാജിദ, കൊളത്തൂർ സ്വദേശിനി ആശ ടീച്ചർ, പ്രധാനാധ്യാപിക പുലാമന്തോൾ സൗത്ത് പാലൂരിലെ അജിത ടീച്ചർ എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു. പാങ്ങ് ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ നടന്ന സിയാറത്തിന് കെ.ഉമർ ഫൈസി മുക്കം നേതൃത്വം നൽകി.
എസ്.കെ.ജെ.എം പുഴക്കാട്ടീരി മേഖല പ്രസിഡന്റ് ഹംസ ഫൈസി മുല്ലപ്പള്ളി, എസ്.കെ.എസ്.എസ്.എഫ് ചാപ്പനങ്ങാടി മേഖല പ്രസിഡന്റ് ജമാൽ ഫൈസി, എസ്.കെ.എസ്.എസ് ജില്ലാ പ്രവർത്തകസമിതി അംഗം സകീർ ഫൈസി, എസ്.കെ.എം.എം.എ പാങ്ങ് റെയ്ഞ്ച് സെക്രട്ടറി അബ്ദുൽ റഹീം മൗലവി, ഫസൽ കരീം, സമസ്ത മണ്ഡലം നേതാവ് മൊയ്‌തീൻ കുട്ടി ഫൈസി, എസ്.വൈ.എസ്.നേതാവ് അബ്ദുൽ റസാഖ് മുസ്‌ലിയാർ, എസ്.എം.എഫ് പഞ്ചായത്ത് സെക്രട്ടറി ഉബൈദ് പാങ്ങ്, എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ ഭാരവാഹി സ്വലാഹുദ്ധീൻ പാങ്ങ്, കൊളത്തൂർ റെയ്ഞ്ച് സെക്രട്ടറി സൈതലവി മുസ്‌ലിയാർ, ശംസുദ്ധീൻ ഫൈസി, എം.കെ.അഷ്‌റഫ്, സി.പി.കോയ പാലൂർ, സുൽഫീകർ അസ്ഹരി, സക്കറിയ തുടങ്ങിയവർ നേതാക്കളെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."