HOME
DETAILS

തട്ടുകടകൾ മാറ്റണം, അനധികൃത കൈയേറ്റങ്ങൾ 60 ദിവസത്തിനകം നീക്കണം; ദേശീയപാതകളിൽ പാർക്കിങ്ങിന് നിരോധനം; റോഡ് സുരക്ഷയിൽ സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി

  
Web Desk
April 20, 2026 | 1:56 AM

parking banned on national highways as court issues landmark safety guidelines

ന്യൂഡൽഹി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രിംകോടതി. ദേശീയ പാതകളിൽ വലിയ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ച സുപ്രിംകോടതി, ഭരണപരമായ വീഴ്ചകൾ കൊണ്ടോ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ടോ എക്‌സ്പ്രസ് വേകൾ അപകടങ്ങളുടെ ഇടനാഴികളായി മാറരുതെന്ന് മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, അതുൽ എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.
 
ഇന്ത്യയിലെ റോഡ് ശൃംഖലയുടെ രണ്ട് ശതമാനം മാത്രമാണ് ദേശീയ പാതകളെങ്കിലും അപകടമരണങ്ങളുടെ 30 ശതമാനവും ഇവിടെയാണ് സംഭവിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജീവിക്കാനുള്ള അവകാശം എന്നത് അന്യായമായി ജീവനെടുക്കുന്നതിനെതിരേയുള്ള ഉറപ്പ് മാത്രമല്ല, ജീവൻ സംരക്ഷിക്കപ്പെടുന്ന സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം കൂടിയാണെന്ന് കോടതി ഓർമിപ്പിച്ചു.

 കഴിഞ്ഞ നവംബറിൽ രാജസ്ഥാനിലെ ഫലോഡിയിലും തെലങ്കാനയിലെ രംഗറെഡ്ഡിയിലുമുണ്ടായ വാഹനാപകടങ്ങളിൽ 34 പേർ മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം, ദേശീയപാത അതോറിറ്റി, സംസ്ഥാന സർക്കാരുകൾ എന്നിവർക്കാണ് കോടതി നിർദേശങ്ങൾ നൽകിയത്.

ഭരണഘടനാപരമായ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സാമ്പത്തികമോ ഭരണപരമോ ആയ തടസങ്ങൾ കാരണമാകരുതെന്നും കോടതി വ്യക്തമാക്കി. നിർദേശങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം 75 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. രണ്ടു മാസത്തിനുശേഷം കേസ് വീണ്ടും പരിഗണിക്കും.

പ്രധാന മാർഗനിർദേശങ്ങൾ

ദേശീയപാതകളിലോ അതിന്റെ അരികുകളിലോ വലിയ വാണിജ്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇതിനായി പ്രത്യേകമായി അനുവദിച്ച സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. 

ദേശീയപാതകളുടെ ഓരത്ത് തട്ടുകടകളോ മറ്റോ നിർമിക്കുന്നത് നിരോധിച്ചു. അനധികൃതമായി നിർമിച്ചവ 60 ദിവസത്തിനകം പൊളിച്ചുനീക്കണം.

ദേശീയപാത അതോറിറ്റിയുടെയോ പൊതുമരാമത്ത് വകുപ്പിന്റെയോ മുൻകൂർ അനുമതിയില്ലാതെ ഹൈവേ സുരക്ഷാ മേഖലകളിൽ ഒരു സ്ഥാപനത്തിനും പുതിയ ലൈസൻസോ എൻ.ഒ.സിയോ നൽകരുത്. നിലവിലുള്ള ലൈസൻസുകൾ 30 ദിവസത്തിനകം പരിശോധിക്കണം.

ദേശീയപാതകൾ കടന്നുപോകുന്ന എല്ലാ ജില്ലകളിലും ജില്ലാ ഭരണകൂടം, പൊലിസ്, എൻ.എച്ച്.എ.ഐ, പി.ഡബ്ല്യു.ഡി എന്നിവരെ ഉൾപ്പെടുത്തി 15 ദിവസത്തിനകം 'ജില്ലാ ഹൈവേ സേഫ്റ്റി ടാസ്‌ക് ഫോഴ്‌സ്' രൂപീകരിക്കണം.

പാതകളിലെ നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കണം.

 

The Supreme Court of India has issued strict nationwide guidelines to enhance road safety, highlighting that highways account for 30% of road fatalities despite making up only 2% of the network. A bench of Justices J.K. Maheshwari and Atul S. Chandurkar banned the parking of commercial vehicles on national highways and ordered the removal of all unauthorized roadside eateries and encroachments within 60 days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദ്രപ്രസ്ഥത്തിൽ 'സഞ്ജു' തരംഗം; ഡൽഹിയെ തകർത്ത് ചെന്നൈ; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ജീവൻ വെച്ച് സൂപ്പർ കിങ്‌സ്

Cricket
  •  6 days ago
No Image

'ആരാധനയല്ല വേണ്ടത്, രാഷ്ട്രീയ ബോധമാണ്'; വിജയ്‌യുടെ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്; കാമരാജിനെ ഓർമ്മിപ്പിച്ച് എക്സ് പോസ്റ്റ്

National
  •  6 days ago
No Image

ഗൂഗിൾ എ.ഐ 'യുദ്ധക്കരുവാകുന്നു'; വംശഹത്യയിൽ പങ്കാളികളാകില്ലെന്ന് ജീവനക്കാർ; ഡീപ്‌മൈൻഡിൽ ചരിത്രപരമായ യൂണിയൻ നീക്കം

International
  •  6 days ago
No Image

മലയാളി യുവാവിന്റെ ക്രൂരത; ബെംഗളൂരുവിൽ മർദനമേറ്റ യുവതി മരിച്ചു; ലൈംഗികാതിക്രമം നടന്നുവെന്ന് എഫ്.ഐ.ആർ, പ്രതി ഒളിവിൽ

crime
  •  6 days ago
No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  6 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  6 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  6 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  6 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  6 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  6 days ago